2026ലെ ലോകകപ്പ് ഫുട്ബോള്‍ വേദിക്ക് വേണ്ടി മെക്സിക്കോയും രംഗത്ത്

Update: 2018-05-13 15:43 GMT
2026ലെ ലോകകപ്പ് ഫുട്ബോള്‍ വേദിക്ക് വേണ്ടി മെക്സിക്കോയും രംഗത്ത്
Advertising

2026 ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി വര്‍ദ്ധിക്കും.

2026ലെ ലോകകപ്പ് ഫുട്ബോള്‍ വേദിക്കു വേണ്ടി അമേരിക്കയ്ക്കും കാനഡയ്ക്കും ഒപ്പം ചേര്‍‍ന്ന് അവകാശ വാദമുന്നയിക്കാനാണ് മെക്സിക്കോയുടെ തീരുമാനം. യുണൈറ്റഡ് 2026 എന്ന പേരിലായിരിക്കും അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ വേദിക്ക് വേണ്ടി അപേക്ഷിക്കുക. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കുമെന്ന് മെക്സിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും മെക്സിക്കോ സിറ്റി ഭരണകൂടവും അറിയിച്ചു.

അഭയാര്‍ത്ഥി വിഷയത്തില്‍ അമേരിക്കയും മെക്സിക്കോയും കുടത്ത ഭിന്നതിയലേക്ക് നീങ്ങുകയും നയതന്ത്ര പ്രതിസന്ധി രൂക്ഷമാവുകുയം ചെയ്യ്ത സാഹചര്യത്തിലാണ് ലോകകപ്പ് ഫുട്ബോള്‍ വേദിക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളിലേയും ഫുട്ബോള്‍ അധികാരികള്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ കാനഡ നേരത്തെ തന്നെ അമേരിക്കൊപ്പം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് വേദിക്ക് അവകാശവാദമുന്നയിക്കുന്ന യുണൈറ്റഡ് 2026 ല്‍ ഒപ്പ് വയ്ക്കാന്‍ മെക്സിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും മെക്സിക്കോ സിറ്റി ഭരണകൂടവും തീരുമാനിച്ചത്.

2026 ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി വര്‍ദ്ധിക്കും. അതിനാല്‍ മൂന്ന് രാജ്യങ്ങളുടെ സംയുക്ത ആതിഥ്യം ഫിഫ സ്വാഗതം ചെയ്യാനാണ് സാധ്യത. മൂന്ന് രാജ്യങ്ങളില്‍ കാനഡ ഇതുവരെ ലോകകപ്പിന്റെ വേദിയായിട്ടില്ല. മെക്സിക്കോ സിറ്റി 1970, 1986 വര്‍ഷങ്ങളില്‍ ലോകകപ്പിന് വേദിയായിട്ടുണ്ട്. അമേരിക്ക 1994ലും ടൂര്ണ്ണമെന്റിന് ആതിഥ്യം വഹിച്ചു.

Tags:    

Similar News