കൊഹ്‍ലിയെ സ്റ്റമ്പ് ഊരി കുത്താന്‍ തോന്നിയെന്ന് മുന്‍ ഓസീസ് ഓപ്പണര്‍
ആ പരാമര്‍ശം സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. ഇക്കാര്യം അന്പയര്‍ ചൂണ്ടിക്കാണിക്കുന്നതുവരെ കൊഹ്‍ലിക്ക് മനസിലായിരുന്നില്ല. എന്നാല്‍ അന്പയര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആ നിമിഷം എന്നോട് മാപ്പപേക്ഷിക്കാന്‍
കളിക്കളത്തില്‍ വച്ച് സഭ്യതക്ക് നിരക്കാത്ത വാക്ക് വിരാട് കൊഹ്‍ലിയില്‍ നിന്നും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സ്റ്റമ്പ് ഊരിയെടുത്ത് ഇന്ത്യന്‍ താരത്തെ കുത്താനാണ് ആ നിമിഷം തനിക്ക് തോന്നിയതെന്നും മുന്‍ ഓസീസ് ഓപ്പണര്‍ എഡ് കോവന്‍. ഫോക്സ് സ്പോര്‍ട്ട്സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. എന്നെ സംബന്ധിച്ചിടത്തോളം തീര്‍ത്തും സ്വകാര്യവും അതേസമയം മനസില്‍തട്ടുന്നതുമായ ഒരു കാര്യത്തെക്കുറിച്ചാണ് അനുചിതമായ ഭാഷയില്‍ കൊഹ്‍ലി പരാമര്‍ശിച്ചത്. ആ പരാമര്‍ശം സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. ഇക്കാര്യം അന്പയര്‍ ചൂണ്ടിക്കാണിക്കുന്നതുവരെ കൊഹ്‍ലിക്ക് മനസിലായിരുന്നില്ല. എന്നാല്‍ അന്പയര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആ നിമിഷം എന്നോട് മാപ്പപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായി - കോവന്‍ പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊഹ്‍ലി ക്ഷമ പറഞ്ഞെങ്കിലും ഇതിനിടെ ഒരു നിമിഷം സ്റ്റമ്പ് ഊരിയെടുത്ത് ഇന്ത്യന്‍ താരത്തെ കുത്തിയാലോയെന്ന ചിന്ത തന്നിലുണ്ടായിരുന്നതായും ഓസീസ് താരം കൂട്ടിച്ചേര്‍ത്തു. അസാമാന്യ പ്രതിഭയായ കൊഹ്‍ലിയുടെ വലിയ ആരാധകനാണ് താനെന്നും ആസ്ത്രേലിയ സന്ദര്‍ശിച്ച സമയത്ത് കൊഹ്‍ലിയുടെ ഭാഗത്തു നിന്നുണ്ടായ ചെറിയ അബദ്ധം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോവന്‍ കൂട്ടിച്ചേര്‍ത്തു.