പാണ്ഡ്യക്ക് സ്ഥാനക്കയറ്റം നല്‍കിയത് ശാസ്ത്രിയുടെ തീരുമാനമെന്ന് കൊഹ്‍ലി
പാണ്ഡ്യ ഒരു സ്റ്റാറാണ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഫീല്‍ഡിലും ഒരു പോലെ തിളങ്ങാനാകുന്ന വ്യക്തി. ഇത്തരത്തിലൊരാളെയാണ് ടീമിന് ആവശ്യം. പൊട്ടിത്തെറിക്കുന്ന ഒരു ഓള്‍റൌണ്ടറുടെ അഭാവം ടീമിനുണ്ടായിരുന്നു.
ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ നാലാമനായി ഇറക്കാനുള്ള തീരുമാനം പരിശീലകന്‍ രവി ശാസ്ത്രിയുടെ നിര്‍ദേശമായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. പാണ്ഡ്യ ടീമിനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത സ്വത്താണെന്നും കൊഹ്‍ലി പറഞ്ഞു.
പാണ്ഡ്യ ഒരു സ്റ്റാറാണ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഫീല്‍ഡിലും ഒരു പോലെ തിളങ്ങാനാകുന്ന വ്യക്തി. ഇത്തരത്തിലൊരാളെയാണ് ടീമിന് ആവശ്യം. പൊട്ടിത്തെറിക്കുന്ന ഒരു ഓള്‍റൌണ്ടറുടെ അഭാവം ടീമിനുണ്ടായിരുന്നു. ടീമിനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്ത താരമാണ് പാണ്ഡ്യ. സ്പിന്നര്‍മാരെ കടന്നാക്രമിക്കാനായി പാണ്ഡ്യയെ നാലാമനായി ഇറക്കാമെന്ന നിര്‍ദേശം ശാസ്ത്രി ഭായിയാണ് മുന്നോട്ട് വച്ചത് - നായകന്‍ വ്യക്തമാക്കി.
78 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്ത പാണ്ഡ്യ നായകനും പരിശീലകനും അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുകയും ചെയ്തു.