കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം രേഖപ്പെടുത്തിയ മെക്സിക്കോ ഒളിമ്പിക്സ്

Update: 2018-05-30 17:46 GMT
Editor : Jaisy
കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം രേഖപ്പെടുത്തിയ മെക്സിക്കോ ഒളിമ്പിക്സ്
Advertising

മെഡല്‍ ദാന ചടങ്ങില്‍ ദേശീയ ഗാനം ഉയരുമ്പോള്‍ അമേരിക്കന്‍ താരങ്ങള്‍ തലതാഴ്ത്തി കറുത്ത ഗ്ലൌസണിഞ്ഞ് മുഷ്ടി ഉയര്‍ത്തിപ്പിടിച്ചു.

1968 ലെ മെക്സിക്കോ ഒളിമ്പിക്സ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയത് കറുത്ത വര്‍ഗക്കാരായ താരങ്ങളുടെ പ്രതിഷേധത്തിലൂടെയാണ്. മെഡല്‍ ദാന ചടങ്ങില്‍ ദേശീയ ഗാനം ഉയരുമ്പോള്‍ അമേരിക്കന്‍ താരങ്ങള്‍ തലതാഴ്ത്തി കറുത്ത ഗ്ലൌസണിഞ്ഞ് മുഷ്ടി ഉയര്‍ത്തിപ്പിടിച്ചു. കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം അറിയപ്പെടുന്നത് ബ്ലാക്ക് പവര്‍ സല്യൂട്ട് എന്ന പേരിലാണ്.

1968 മെക്സിക്കോ ഒളിമ്പിക്സ്. ആഗോളതലത്തില്‍ തന്നെ അസ്ഥിരത നിറഞ്ഞ കാലം. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കൊല്ലപ്പെട്ടതും ആ വര്‍ഷമായിരുന്നു. ഒളിമ്പിക്സിന് എത്തിയ അമേരിക്കന്‍ ട്രാക്ക് ഏന്‍ഡ് ഫീല്‍ഡ് ടീമിനകത്തു പോലും വംശീയ വിദ്വേഷം നിറഞ്ഞു. പുരുഷ വിഭാഗം 200 മീറ്റര്‍ ആഫ്രിക്കന്‍ വംശജനായ അമേരിക്കന്‍ താരം ടോമിസ്മിത്ത് ലോകറെക്കോഡ് സമയത്തോടെയാണ് പൂര്‍ത്തിയാക്കിയത്.

മറ്റൊരു ആഫ്രിക്കന്‍ വംശജനായ ജോണ്‍ കാര്‍ലോസ് മൂന്നാമതും. അടിച്ചമര്‍ത്തപ്പെട്ട കറുത്തവര്‍ഗ്ഗക്കാരുടെ അഭിമാനബോധമായ അടി മുടി ആ മെഡല്‍ സ്വകരണ ചടങ്ങ്. അമേരിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരുടെ ദാരിദ്ര്യത്തെ സൂചിപ്പിച്ച് ഇരുവരും ഷൂ ഇടാത്തെ കറുത്ത സോക്സ് ധരിച്ചാണ് എത്തിയത്. കറുത്തവന്റെ അഭിമാനം കാണിക്കാന്‍ തോമി സ്മിത്ത് ഒരു കറുത്ത ഷാള്‍ അണിഞ്ഞു. അമേരിക്കന്‍ ദേശീയ ഗാനം ഉയരുമ്പോള്‍ ഇരുവരും കൈ ഉയര്‍ത്തി കറുത്ത ഗ്ലൌസുകളിട്ട മുഷ്ഠി ചുരുട്ടിപ്പിടിച്ചു. തല താഴ്ത്തിവെച്ചു.

ദേശീയ ഗാനം അവസാനിക്കുന്നതു വരെ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇരുവരെയും പുറത്താക്കി. നാട്ടില്‍ തിരിച്ചത്തിയപ്പോഴും കുറ്റപ്പെടുത്തലുകളും വധഭീഷണിയും നേരിട്ടു. പക്ഷെ വംശീയതക്കെതിരായ പോരാട്ടത്തിന് തുടര്‍ന്നുള്ള കാലങ്ങളില്‍ കരുത്തുപകരാന്‍ ആ ഐക്യദാര്‍ഢ്യത്തിന് കഴിഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News