റെക്കോര്‍ഡ് മെസി; ഇരട്ടനേട്ടം
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി മെസ്സി
ദോഹ: അര്‍ജന്‍റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യക്കെതിരെ സ്കോര്‍ ചെയ്തതോടെയാണ് മെസ്സി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് മെസ്സി പഴങ്കഥയാക്കിയത്.
ഇതോടെ അര്‍ജന്‍റീനക്കായി മെസ്സിയുടെ ഗോള്‍ നേട്ടം 11 ആയി. ബാറ്റിസ്റ്റ്യൂട്ടക്ക് 10 ഗോളുകളാണ് ഉണ്ടായിരുന്നത്. ഈ ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി ഗോള്‍ സ്കോറിങ്ങില്‍ മെസ്സി എംബാപ്പെക്കൊപ്പം ഒന്നാമതെത്തി. ഈ മത്സരത്തില്‍ പന്ത് തട്ടിയതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് ജര്‍മനിയുടെ ലോത്തര്‍ മത്തേവൂസിനൊപ്പം മെസ്സി പങ്കിട്ടു. ലോകകപ്പില്‍ ഇരുവരും 25 മത്സരങ്ങളിലാണ് പന്ത് തട്ടിയത്.
ക്രൊയേഷ്യക്കെതിരെയുള്ള സെമിഫൈനലിൽ ഒന്നാം പകുതി പിന്നിടുമ്പോള്‍ അർജൻറീനക്ക് രണ്ടു ഗോൾ ലീഡ്. 33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. 39ാം മിനുട്ടിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ. നേരത്തെ അൽവാരസിനെ ഗോളി ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് മെസ്സിക്ക് പെനാൽറ്റി ലഭിച്ചത്.