ഇന്ത്യ സേഫ് സോണിൽ: ഇംഗ്ലണ്ടിന് ജയിക്കാൻ 368, രക്ഷകരായത് ശർദുൽ താക്കൂറും റിഷബ് പന്തും
നാലാം ദിനം തുടക്കത്തിൽ പതറിയെങ്കിലും മധ്യനിരയും വാലറ്റവും നന്നായി ബാറ്റുവീശിയതോടെയാണ് ഇന്ത്യയുടെ ലീഡ് 350 കടന്നത്. നായകൻ വിരാട് കോലി(44) രവീന്ദ്ര ജഡേജ(17) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ആദ്യം വീണത്.
ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 368 റൺസ്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 466 റൺസിന് എല്ലാവരും പുറത്താകുകയായിരന്നു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 191 റൺസാണ് നേടിയത്. നാലാം ദിനം തുടക്കത്തിൽ പതറിയെങ്കിലും മധ്യനിരയും വാലറ്റവും നന്നായി ബാറ്റുവീശിയതോടെയാണ് ഇന്ത്യയുടെ ലീഡ് 350 കടന്നത്. നായകൻ വിരാട് കോലി(44) രവീന്ദ്ര ജഡേജ(17) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ആദ്യം വീണത്.
പിന്നാലെ എത്തിയ രഹാനെ റൺസൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തെങ്കിലും റിഷബ് പന്തും ശർദുൽ താക്കൂറും ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും അർദ്ധ സെഞ്ച്വറി നേടി. പന്ത് 106 പന്തിൽ നിന്ന് 50 റൺസ് നേടിയപ്പോൾ ഏകദിന ശൈലിയിലായിരുന്നു താക്കൂർ ബാറ്റ് വീശിയത്. 72 പന്തിൽ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 60 റൺസാണ് നേടിയത്. പിന്നാലെ എത്തിയ ഉമേശഷ് യാദവും ബുംറയും മികവ് തുടർന്നതോടെ ഇന്ത്യയുടെ ലീഡും കുതിക്കുകയായിരുന്നു. ബുംറ 24ഉം ഉമേഷ് യാദവ് 25 റൺസും നേടി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ ദിവസം രോഹിത് ശർമയും ചേതേശ്വർ പുജാരയും ചേർന്ന് ഉയർത്തിയ മികച്ച ടോട്ടലിൽനിന്ന് കളി തുടർന്ന വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ഇന്ന് കളിയുടെ തുടക്കത്തിലൊന്നും ഇംഗ്ലീഷ് ബൗളർമാർക്ക് പിടിനൽകിയില്ല. റണ്ണൊഴുക്കു കൂട്ടാൻ ശ്രമിക്കാതെ നായകനുമൊത്ത് കരുതലോടെയാണ് ജഡേജയും കളിച്ചത്. എന്നാൽ, ഇന്ത്യൻ സ്‌കോർ 300 കടക്കുംമുൻപ് ജഡേജ(17)യെ ക്രിസ് വോക്‌സ് വിക്കറ്റിനു മുന്നിൽ കുരുക്കി. ആറാമനായി വന്ന അജിങ്ക്യ രഹാനെ ഒരിക്കൽകൂടി നിരാശപ്പെടുത്തി. വെറും എട്ടു പന്ത് നേരിട്ട് സംപൂജ്യനായായിരുന്നു ഇത്തവണ രഹാനെയുടെ മടക്കം.
ഇതിനിടെ രണ്ടാം ഇന്നിങ്‌സിലും അർധസെഞ്ച്വറിയിലേക്കു കുതിക്കുന്നതിനിടെ നായകനും വീണു. പുതിയ സ്‌പെൽ എറിയാനെത്തിയ മോയിൻ അലി ആദ്യ ഓവറിൽ തന്നെ കോഹ്ലിയെ ഒവേർട്ടന്റെ കൈയിലെത്തിച്ചു. പുറത്താകുമ്പോൾ 96 പന്തിൽ ഏഴ് ബൗണ്ടറി സഹിതം 44 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ഇതിനു പിന്നാലെ ഇന്ത്യന്‍ വാലറ്റത്തെയും ചുരുട്ടിക്കെട്ടാമെന്ന ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്റെ കണക്കുകൂട്ടല്‍ ഒരിക്കല്‍കൂടി തെറ്റിക്കുകയാണ് ഷര്‍ദുല്‍ താക്കൂര്‍. പന്ത്-താക്കൂര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.