എഴുതിതള്ളിയവർക്ക് ബാറ്റ്‌കൊണ്ട് മറുപടി കൊടുത്ത് വാർണർ; അങ്ങനെ പരമ്പരയിലെ താരവും

ഒരു മാസമപ്പുറം ഒരിക്കൽ നായകനായിരുന്ന സൺറൈസേഴ്സ് ടീമിൽ നിന്നും സ്ഥാനം തെറിച്ചയാളാണ് ഡേവിഡ് വാർണർ. പന്ത്രണ്ടാമനായി വെള്ളമെത്തിക്കുന്ന ഡേവിഡ് വാർണറെ പറ്റി അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Update: 2021-11-15 01:34 GMT
Editor : rishad | By : Web Desk
Advertising

ആസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറാണ് ലോകകപ്പിലെ താരം. ആഴ്ചകൾക്ക് മുൻപ് ഐ.പി.എല്ലിലെ തന്റെ ഫോമിനെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് വാർണറുടെ പ്രകടനം.

ഒരു മാസമപ്പുറം ഒരിക്കൽ നായകനായിരുന്ന സൺറൈസേഴ്സ് ടീമിൽ നിന്നും സ്ഥാനം തെറിച്ചയാളാണ് ഡേവിഡ് വാർണർ. പന്ത്രണ്ടാമനായി വെള്ളമെത്തിക്കുന്ന ഡേവിഡ് വാർണറെ പറ്റി അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പക്ഷേ ഓസീസ് അയാളിൽ വിശ്വാസമർപ്പിച്ചു . വാർണർ തന്നെയാണ് തന്റെ പ്രധാന ബാറ്ററെന്ന് ഫിഞ്ച് തന്നെ പറഞ്ഞു. കുപ്പായം മാറിയതോടെ ഫോം വീണ്ടെടുത്ത വാർണർ ലോകകപ്പിലെ താരമായിരിക്കുകയാണ്.

7 മത്സരങ്ങളിൽ നിന്നും 279 റൺസാണ് വാർണർ നേടിയത്. റൺനേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ആകെ അടിച്ചത് 32 ഫോറുകളും 10 സിക്സറുകളും. ശ്രീലങ്കയ്ക്കെതിരായ അർധസെഞ്ചുറിയോടെയായിരുന്നു വാർണറുടെ തുടക്കം. റൺ നിരക്ക് ഉയർത്തേണ്ട വിൻഡീസിനെതിരായ മത്സരത്തിൽ 89 റൺസുമായി വാർണർ പുറത്താകാതെ നിന്നു. 

സെമിയിൽ ഇംഗ്ലണ്ടിനെതിരെ 1 റൺ അകലെ അർധസെഞ്ചുറി നഷ്ടമായ വാർണർ. ഫൈനലിൽ അതിന്റെ ക്ഷീണവും തീർത്തു. മാത്രവുമല്ല ഇന്നലത്തെ പ്രകടനത്തോടെ ടി 20 ക്രിക്കറ്റിലെ ഓസീസിന്റെ ടോപ് സ്കോററായിരിക്കുകയാണ് ഡേവിഡ് വാർണർ.  അതേസമയം ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസ്‌ട്രേലിയ വീണ്ടും ഐ.സി.സി കിരീടം നേടിയിരിക്കുകയാണ്. കിരീട നേട്ടത്തിൽ തീരെ സാധ്യത കൽപ്പിക്കപ്പെടാതിരുന്ന ടീമായിരുന്നു ആസ്‌ട്രേലിയ. പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ സൂചന കൂടിയാണ് ഫിഞ്ചും സംഘവും നൽകിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News