ഹാർദികും സഞ്ജുവും സൂര്യയുമില്ല; ഐസിസി പ്ലെയർ ഓഫ് ദി ഇയർ ചുരുക്ക പട്ടികയിൽ ഒരേയൊരു ഇന്ത്യൻ താരം

ഐസിസിയുടെ ഈ വർഷത്തെ ഏകദിന താരത്തെ തെരഞ്ഞെടുക്കാനുള്ള ചുരുക്ക പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ഇടംപിടിച്ചില്ല.

Update: 2024-12-29 15:15 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ദുബൈ: ഐസിസിയുടെ ഏകദിന,ടി20 പ്ലെയർ ഓഫ് ദി ഇയർ ചുരുക്കപട്ടികയായി. മികച്ച ഏകദിന താരങ്ങളുടെ നാലംഗ ചുരുക്കപ്പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ഇടം പിടിച്ചില്ല. ഈ വർഷത്തെ ടി20 താരത്തെ തെരഞ്ഞെടുക്കാനുള്ള ലിസ്റ്റിൽ പേസർ അർഷ്ദീപ് സിങിനെ ഉൾപ്പെടുത്തിയത് മാത്രമാണ് ആശ്വാസം. 2024ൽ ടി20 ലോകകപ്പ് കിരീടമടക്കം സ്വന്തമാക്കി ഇന്ത്യൻ ടീം മികച്ച വിജയ ശതമാനവുമായി മുന്നേറിയിട്ടും ഒരു ബാറ്റ്‌സ്മാൻ പോലും ഇന്ത്യയിൽ നിന്ന് ചുരുക്കപട്ടികയിലെത്തിയില്ല.

ട്വന്റി 20 ലോകകപ്പിൽ ഓൾറൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഹാർദിക് പാണ്ഡ്യ, തുടരെ  സെഞ്ച്വറി നേടി തിളങ്ങിയ സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങി നിരവധി താരങ്ങളാണ് ഈ വർഷം കുട്ടി ക്രിക്കറ്റിൽ തിളങ്ങിയത്. എന്നാൽ ഓസീസ് താരം ട്രാവിസ് ഹെഡ്, പാക് താരം ബാബർ അംസം, സിംബാബ്‌വെയുടെ സിക്കന്തർ റാസ എന്നിവരാണ് ടി20 അവസാന നാലിൽ എത്തിയത്. 

 ഏകദിന താരങ്ങളുടെ ചുരുക്ക പട്ടികയിൽ ഒരു ഇന്ത്യക്കാരൻ പോലും ഇടംപിടിച്ചില്ല. ഈ വർഷം ഏകദിന മത്സരങ്ങളിലെ ശരാശരി പ്രകടനവും രോഹിത് ശർമക്കും സംഘത്തിനും തിരിച്ചടിയായി. ശ്രീലങ്കയിൽ നിന്ന് കുഷാൽ മെൻഡിസ്, വനിന്ദു ഹസരങ്ക എന്നിവർ ഉൾപ്പെട്ടപ്പോൾ അഫ്ഗാൻ ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായി വിൻഡീസിന്റെ റൂഥർഫോഡ് എന്നിവരാണ് മറ്റു രണ്ട് പേർ. എമർജിങ് പ്ലെയർ പട്ടികയിൽ പാകിസ്താന്റെ സയിം അയൂബ്, ശ്രീലങ്കയുടെ കമിന്ദു മെൻഡിസ്, വെസ്റ്റ് ഇൻഡീസിന്റെ ഷമാർ ജോസഫ്, ഇംഗ്ലണ്ടിന്റെ ഗസ് അക്കിൻസൻ എന്നിവരാണ് ഇടംപിടിച്ചത്. വനിതാ ഏകദിന താരങ്ങളുടെ ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയുടെ സ്മൃതി മന്ഥാനയും എമർജിങ് വുമൺസ് ക്രിക്കറ്ററിൽ ശ്രേയങ്ക പട്ടേലും സ്ഥാനംപിടിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News