'രണ്ടാം ടെസ്റ്റിൽ ഋഷഭ് പന്ത് കളിക്കുമോ'; വ്യക്തത വരുത്തി ഇന്ത്യൻ സഹപരിശീലകൻ

വ്യാഴാഴ്ച പൂനെയിലാണ് ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്

Update: 2024-10-22 10:21 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ന്യൂഡൽഹി: ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ടീമിൽ മാറ്റമുണ്ടാകുമോയെന്നതിൽ വ്യക്തത വരുത്തി ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകൻ റയാൻ ടെൻ ഡോഷേറ്റ്. ബെംഗളൂരു ടെസ്റ്റിനിടെ പരിക്കേറ്റ ഋഷഭ് പന്തിന്റെ കാര്യത്തിൽ ആശങ്കയില്ലെന്ന് കോച്ച് പറഞ്ഞു. പൂനെ ടെസ്റ്റിന് മുൻപായി അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുക്കമെന്ന് റയാൻ വ്യക്തമാക്കി.

ആദ്യ ടെസ്റ്റിനിടെ കാൽമുട്ടിന് വേദന അനുഭവപ്പെട്ട പന്ത് കളംവിടുകയായിരുന്നു. പകരം ധ്രുവ് ജുറേലാണ് ശേഷിക്കുന്ന സമയം വിക്കറ്റ് കീപ്പറായുണ്ടായിരുന്നത്. എന്നാൽ നിർണായകമായ രണ്ടാം ഇന്നിങ്‌സിൽ പരിക്ക് വകവെക്കാതെ ക്രീസിൽ മടങ്ങിയെത്തിയ പന്ത് 99 റൺസ് നേടുകയും ചെയ്തു. ഇൻജക്ഷൻ കുത്തിവെച്ചായിരുന്നു താരം ബാറ്റിങിനിറങ്ങിയത്.

2022 ഡിസംബറിലുണ്ടായ കാർ അപകടത്തെ തുടർന്ന് ദീർഘകാലം ചികിത്സയിലും വിശ്രമത്തിലായിരുന്ന പന്ത് കഴിഞ്ഞ ഐപിഎല്ലിലൂടെയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് നടന്ന ടി20 ലോകകപ്പിലും മികച്ച പ്രകടനം നടത്തി. ടെസ്റ്റിൽ സമീപകാലത്തായി മികച്ച ഫോമിലാണ് പന്ത് കളിക്കുന്നത്. പൂനെ ടെസ്റ്റിന് മുൻപായി പന്ത് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് ബി.സി.സി.ഐ വൃത്തങ്ങളും ചൂണ്ടിക്കാട്ടി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News