ട്രാവിസ് ഹെഡ് പറഞ്ഞത് കള്ളം; നന്നായി ബോളെറിഞ്ഞു എന്നല്ല അവൻ പറഞ്ഞത് -മുഹമ്മദ് സിറാജ്

Update: 2024-12-10 04:21 GMT
Editor : safvan rashid | By : Sports Desk
Advertising

അഡലൈഡ്: ആസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ് തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന ആരോപണവുമായി ഇന്ത്യൻ ബൗളർ മുഹമ്മദ് സിറാജ്. അഡലൈഡിലെ രണ്ടാം ടെസ്റ്റിനിടെ മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും തമ്മിൽ കൊമ്പുകോർത്തിരുന്നു. ഈ വിഷയത്തിലാണ് പ്രതികരണവുമായി സിറാജ് രംഗത്തെത്തിയത്.

‘‘ഹെഡുമായി മികച്ച പോരാട്ടമാണ് നടന്നത്. അവൻ നന്നായി ബാറ്റ് ചെയ്തു. ഞാനെറിഞ്ഞ നല്ല പന്തിലാണ് അവൻ സിക്സർ അടിച്ചത്. അതുകൊണ്ടാണ് അവനെ ബൗൾഡ് ആക്കിയപ്പോൾ ആഘോഷിച്ചത്. അവൻ എനിക്കെതിരെ അധിക്ഷേപ വാക്കുകൾ പറഞ്ഞത് നിങ്ങളും ടിവിയിൽ കണ്ടില്ലേ?’’

‘‘ഞാൻ ആഘോഷം മാത്രമാണ് നടത്തിയത്. അവനോട് ഒന്നും പറഞ്ഞില്ല. പത്രസമ്മേളനത്തിൽ ഹെഡ് പറഞ്ഞത് ശരിയല്ല. അവൻ പറഞ്ഞത് ‘നന്നായി ​പന്തെറിഞ്ഞു’ എന്നാണെന്നത് നുണയാണ്. ഞാൻ എല്ലാവരെയും ബഹുമാനിക്കുന്നു. ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണ്. പക്ഷേ അവൻ ചെയ്തത് ശരിയല്ല. അതെനിക്ക് ഇഷ്ടമായില്ല.’’ -സിറാജ് പറഞ്ഞു.

പോയ ദിവസം ഹെഡ് സിറാജിനെ സിക്സറടിച്ചിരുന്നു. ഇതിന് പിന്നാലെയുള്ള പന്തിൽ ഹെഡിനെ ബൗൾഡാക്കിയത് സിറാജ് പതിവിലധികം ആഘോഷമാക്കിയിരുന്നു. ഇതിന് ശേഷം സിറാജും ഹെഡും വാക് യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ സിറാജിനോട് പറഞ്ഞത് ‘well bowled’ (നന്നായി പന്തെറിഞ്ഞു) എന്നായിരുന്നുവെന്നാണ് ഹെഡ് പറഞ്ഞത്. ഈ വാദമാണ് സിറാജ് നിഷേധിച്ചത്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News