നിലയുറപ്പിച്ച് നിതീഷ്; മെല്‍ബണില്‍ ഇന്ത്യ പൊരുതുന്നു
300 കടന്ന് ഇന്ത്യന്‍ സ്കോര്‍
മെല്‍ബണ്‍: തുടക്കത്തിലെ കൂട്ടത്തകർച്ചക്ക് ശേഷം മെൽബൺ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. എട്ടാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യയെ ഫോളോ ഓണിൽ നിന്ന് രക്ഷിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 302 റൺസെടുത്തിട്ടുണ്ട്. 68 റൺസുമായി നിതീഷും 34 റൺസുമായി സുന്ദറും പുറത്താകാതെ ക്രീസിലുണ്ട്. നിലവില്‍ 172 റണ്‍സ് പിറകിലാണ് സന്ദര്‍ശകര്‍.
164 ന് അഞ്ച് എന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് ഋഷഭ് പന്തിനെ 56ാം ഓവറിൽ നഷ്ടമായി. 28 റൺസെടുത്ത പന്തിനെ ബോളണ്ട് ലിയോണിന്റെ കയ്യിലെത്തിച്ചു. 65 ാം ഓവറിൽ 17 റൺസെടുത്ത രവീന്ദ്ര ജഡേജയെ നേഥൻ ലിയോൺ വിക്കറ്റിന് മുന്നിൽ കുടുക്കി.
പിന്നെയാണ് എട്ടാം വിക്കറ്റിൽ നിതീഷ്- സുന്ദർ നിർണായക കൂട്ടുകെട്ട് പിറന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ നിതീഷിന്റെ കന്നി ഫിഫ്റ്റിയാണിത്. അഞ്ച് ഫോറും ഒരു സിക്‌സും താരം ഇതിനോടകം പറത്തിക്കഴിഞ്ഞു. ഓസീസിനായി സ്‌കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റ് പിഴുതപ്പോൾ പാറ്റ് കമ്മിൻസ് രണ്ടും നേഥൻ ലിയോൺ ഒരു വിക്കറ്റും വീഴ്ത്തി.