ജയിച്ചു,പക്ഷേ എ.ടി.കെ പുറത്ത്;ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി ഹൈദരാബാദ്

റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോൾ നേടിയത്

Update: 2022-03-16 16:38 GMT
Editor : Dibin Gopan | By : Web Desk
Advertising

ഐ.എസ്.എൽ രണ്ടാം സെമിയുടെ രണ്ടാം പാദമത്സരത്തിൽ എ.ടി.കെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സി മത്സരത്തിൽ എ.ടി.കെയ്ക്ക് ജയം. ഗോവയിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ വിജയം.

റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോൾ നേടിയത്. ആദ്യ പാദത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചിരുന്നു. ഇതോടെയാണ് ഹൈദരാബാദ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളി.

തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും എടികെയ്ക്ക് ഹൈദരാബാദിന്റെ വലകുലുക്കാൻ സാധിച്ചില്ല. ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചതിന്റെ വ്യക്തമായ മുൻതൂക്കം ഹൈദരാബാദ് എഫ്സിക്കുണ്ടായിരുന്നു. സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു ഹൈദരാബാദിന്റെ തോൽവി.

അതേസമയം, ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ജംഷഡ്പുർ എഫ്സിയെ സെമിയിൽ 2-1നു കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചത്. 2014, 2016 സീസണുകൾക്കുശേഷം ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് ഐഎസ്എൽ ഫൈനലിൽ പ്രവേശിക്കുന്നത്. ജംഷഡ്പുരിനെതിരേ ആദ്യ പാദ സെമിയിൽ 1-0നു ജയിച്ച ബ്ലാസ്റ്റേഴ്സ്, രണ്ടാം പാദത്തിൽ 1-1 സമനില വഴങ്ങി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News