കാർലോ ആഞ്ചലോട്ടി ബ്രസീൽ കോച്ചാവേണ്ടതായിരുന്നു; പക്ഷേ റയൽ വിട്ടില്ല -റൊണാൾഡോ നസാരിയോ

Update: 2025-03-26 17:22 GMT
Editor : safvan rashid | By : Sports Desk
കാർലോ ആഞ്ചലോട്ടി ബ്രസീൽ കോച്ചാവേണ്ടതായിരുന്നു; പക്ഷേ റയൽ വിട്ടില്ല -റൊണാൾഡോ നസാരിയോ
AddThis Website Tools
Advertising

റിയോ ഡി ജനീറോ: റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ ബ്രസീൽ പരിശീലകനാക്കാനുള്ള നീക്കം നടന്നതായി ശരിവെച്ച് ഇതിഹാസ താരം റൊണാൾഡോ നസാരിയോ. ഒരു സ്പാനിഷ് മാധ്യമവുമായി സംസാരിക്കവേയാണ് റൊണാൾഡോയുടെ പ്രതികരണം.

‘‘അതൊരിക്കലും ഒരു ഭാവനയായിരുന്നില്ല. കാർലോയുമായുള്ള ചർച്ചകൾക്ക് ഞാൻ സഹായിച്ചിരുന്നു. പക്ഷേ റയൽ മാഡ്രിഡ് അദ്ദേഹത്തെ റിലീസ് ചെയ്തില്ല. റയൽ അദ്ദേഹത്തെ വിടാതിരുന്നതോടെ ചർച്ചകളെല്ലാം വഴിമുടങ്ങി. അദ്ദേഹം റയലിനൊപ്പം ഒന്നും വിജയിച്ചില്ലായിരുന്നു​വെങ്കിൽ റയൽ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം വരികയും ചെയ്തേനെ. പക്ഷേ അദ്ദേഹം ചാമ്പ്യൻസ് ലീഗ് വിജയിച്ചതോടെ റയൽ ക​രാർ നീട്ടി’’ -റൊണാൾഡോ പറഞ്ഞു.

2024 ജനുവരിയിൽ ബ്രസീലുമായി ചർച്ച നടക്കുന്നുവെന്ന വാർത്ത ആഞ്ചലോട്ടി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗും വിജയിച്ചതോടെ ഇറ്റാലിയൻ പരിശീലകനുമായുള്ള കരാർ റയൽ നീട്ടി. ഇതോടെയാണ് നാട്ടുകാരൻ തന്നെയായ ഡോരിവൽ ജൂനിയറിനെ ബ്രസീൽ പരിഗണിച്ചത്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

Sports Desk

By - Sports Desk

contributor

Similar News