സ്വന്തം ബംഗ്ലാവിൽ കുളംകുത്തി; നെയ്മറിന് വൻ പിഴയിട്ട് ബ്രസീൽ അധികൃതർ

തെക്ക് കിഴക്കൻ ബ്രസീലിലെ തീരദേശത്താണ് നെയ്മർ ബംഗ്ലാവ് നിർമിക്കുന്നത്. ഇതിലാണ് പരിസ്ഥി നിയമ ലംഘനം കണ്ടെത്തിയിരിക്കുന്നത്

Update: 2023-07-04 05:58 GMT
Editor : rishad | By : Web Desk
നെയ്മര്‍
Advertising

റിയോഡി ജനീറോ: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് ഫുട്ബോള്‍ സൂപ്പർതാരം നെയ്മറിന് പിഴ ചുമത്തി ബ്രസീൽ പരിസ്ഥിതി വിഭാഗം. 16 മില്യൺ റെയിസ്( ഏകദേശം 28.6 കോടി) ആണ് പിഴ.

തെക്ക് കിഴക്കൻ ബ്രസീലിലെ തീരദേശത്താണ് നെയ്മർ ബംഗ്ലാവ് നിർമിക്കുന്നത്. ഇതിലാണ് പരിസ്ഥി നിയമ ലംഘനം കണ്ടെത്തിയിരിക്കുന്നത്. ശുദ്ധജല സ്രോതസുകൾ, പാറ, മണൽ എന്നിവയുടെ ഉപയോഗവും നീക്കവും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവിടെ അത്യാഡംബര ബംഗ്ലാവാണ് നെയ്മർ പണിയുന്നത്. പ്രാദേശിക ഭരണകൂടം ആദ്യം വാർത്ത നിഷേധിച്ചെങ്കിലും പിന്നീട് സ്ഥിരീകരിച്ചു. അതേസമയം നെയ്മറിന്റെ വക്താവ് വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ബ്രസീൽ തലസ്ഥാനമായ റിയോ ഡി ജെനിറോയിലെ തീരപ്രദേശമായ മംഗരാതിബയിലാണ് നെയ്മർ ബംഗ്ലാവ് നിർമിക്കുന്നത്. ഇവിടെ അനധികൃതമായി കുളം കുഴിച്ചെന്നാണ് നെയ്മർക്കെതിരെയുള്ള കുറ്റം. വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ തന്നെ ഇവിടെ പരിസ്ഥിതി നിയമങ്ങള്‍ ഏറെയാണ്. 

പിഴക്ക് പുറമെ നെയമ്‌റിനെതിരെ പൊലീസ് കേസുമുണ്ട്. എന്നാല്‍ പിഴ ചുമത്തിയതിനെതിരെ നെയ്മറിന് അപ്പീൽ നൽകാനും അവകാശമുണ്ട്. ഈ അവകാശം നെയ്മർ ഉപയോപ്പെടുത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതേസമയം നെയ്മർ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിലവിൽ പിഎസ്ജി അംഗമായ നെയ്മർ ബാഴ്‌സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും ആ വഴിക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News