സൗഹൃദം പേരിലൊതുങ്ങും; ബ്രസീൽ-ഇംഗ്ലണ്ട് ബലാബലം ഇന്ന്, പരിക്കേറ്റ ഹാരി കെയിൻ കളിക്കില്ല

ആഴ്‌സനൽ താരങ്ങളായ ഗബ്രിയേൽ മാർട്ടിനലിയും ഗബ്രിയേൽ ജീസുസും ബ്രസീൽ നിരയിലുണ്ടാകില്ല

Update: 2024-03-23 14:48 GMT
Editor : Sharafudheen TK | By : Sports Desk
Advertising

വെംബ്ലി: ഇംഗ്ലണ്ട്-ബ്രസീൽ സൗഹൃദ മത്സരം ഇന്ന് വെംബ്ലി സ്റ്റേഡിയത്തിൽ. രാത്രി 12.30നാണ് ആവേശ പോരാട്ടം. ഇംഗ്ലണ്ട് നിരയിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ കളിക്കില്ല. ബുണ്ടെസ് ലീഗയിൽ കഴിഞ്ഞാഴ്ച ഡാരംസ്റ്റാഡിനെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റതോടെയാണ് താരം പുറത്തായത്. ജോർഡാൻ ഹെൻഡേഴ്‌സണും ത്രീലയൺസ് നിരയിലുണ്ടായേക്കില്ല. രണ്ട് മാസങ്ങൾക്കിപ്പുറം നടക്കാനിരിക്കുന്ന യൂറോകപ്പ് ലക്ഷ്യമിട്ട് മികച്ച ടീമിനെയാണ് പരിശീലകൻ ഗാരത്ത് സൗത്ത്‌ഗേറ്റ് കളത്തിലിറക്കുക. അടുത്തയാഴ്ച ബെൽജിയത്തിനെതിരെയും മത്സരമുണ്ട്.

ജോർദാൻ ഹെൻഡേഴ്‌സനൊപ്പം ചെൽസി താരം കോൾ പാൽമറും കളിക്കില്ലെന്ന് ഇംഗ്ലണ്ട് പരിശീലകൻ വ്യക്തമാക്കി. എന്നാൽ ഇരുവരും ബെൽജിയത്തിനിയെതിരായ മത്സരത്തിൽ തിരിച്ചെത്തിയേക്കും. ബുക്കായോ സാക്ക നേരത്തെ തന്നെ പരിക്കിനെ തുടർന്ന് പിന്മാറിയിരുന്നു. പകരക്കാരായി ഒല്ലി വാട്ട്കിൻസ്, ഇവാൻ ടോണി എന്നിവർ ഇംഗ്ലണ്ട് ടീമിൽ കളിച്ചേക്കുമെന്നാണ് സൂചന. ബ്രസീൽ നിരയിലും മാറ്റങ്ങളുണ്ടാകും.  ഗോൾകീപ്പർമാരായ അലിസൺ ബെക്കറും എഡേർസണും  കാനറി നിരയിലുണ്ടാകില്ല. ഇതിന് പുറമെ ആഴ്‌സനൽ താരങ്ങളായ ഗബ്രിയേൽ മാർട്ടിനലിയും ഗബ്രിയേൽ ജീസുസും പരിക്ക് കാരണം കളിക്കില്ല.

ലൂക്കാസ് പക്വറ്റ മധ്യനിരയിലേക്ക് മടങ്ങിയെത്തുന്നത് മഞ്ഞപ്പടക്ക് ആശ്വാസമാണ്. ഡഗ്ലസ് ലൂയിസ്, ബ്രൂണോ ഗിമാറസ് എന്നിവർ മധ്യനിരയിൽ സ്ഥാനംപിടിക്കും. സ്‌ട്രൈക്കറായി റിച്ചാലിസനായിരിക്കും ഇറങ്ങുക. ടോട്ടനം നിരയിൽ സമീപകാലത്തെ മികച്ച ഫോമും താരത്തിന് അവസരം നൽകും. റയൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ഇംഗ്ലണ്ടിനെതിരെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. മറ്റൊരു മത്സരത്തിൽ കരുത്തരായ ഫ്രാൻസ് ജർമ്മനിയെ നേരിടും

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News