ഗോളുകളുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് യൂറോ

മൂന്ന് ഗോളുകളിൽ തുടങ്ങിയ ഉദ്ഘാടന മത്സരം ഒരു സൂചനയായിരുന്നു

Update: 2021-07-05 03:31 GMT
Editor : ubaid | By : Web Desk
Advertising

ഗോളുകളുടെ എണ്ണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇത്തവണത്തെ യൂറോകപ്പ്.  ഇതിനോടം 135 ഗോളുകളാണ് പിറന്നത്. 2016 യൂറോയിലെ 108 എന്ന റെക്കോർഡ് പ്രീ ക്വാർട്ടറിൽ തന്നെ മറികടന്നു. ഓരോ 32 മിനിട്ടിലും ഒരു ഗോൾ എന്നതാണ് ഇത്തവണത്തെ കണക്ക്.  ഗോളുകളുടെ ഉത്സവപ്പറമ്പായി മാറുകയാണ് മാറുകയാണ് യൂറോ 2020. മൂന്ന് ഗോളുകളിൽ തുടങ്ങിയ ഉദ്ഘാടന മത്സരം ഒരു സൂചനയായിരുന്നു. പിന്നീടങ്ങോട്ട് ഗോൾ മഴയായിരുന്നു ഓരോ കളികളും. 

Full View

48 മത്സരങ്ങൾ പിന്നിടിമ്പോൾ 135 തവണ വലകുലുങ്ങി. പന്ത്രണ്ട് ഗോളടിച്ച സ്പെയിനാണ് വേട്ടക്കാരിൽ മുന്നിൽ. 11 വീതം ഗോളുകളുമായി ഇറ്റലിയും ഡെൻമാർക്കും പിന്നിൽ. അഞ്ച് വീതം ഗോൾ നേടി ക്രിസ്റ്റ്യാനൊ റൊണാൾഡോയും പാട്രിക് ഷിക്കും ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മുന്നിട്ട് നിൽക്കുന്നു.

2016ൽ 51 മത്സരങ്ങളിൽ നിന്നായി 108 തവണയാണ് വല ചലിച്ചത്. അതിന് മുൻപ് രണ്ടായിരത്തിലെ 85 ഗോളുകളായിരുന്നു റെക്കോർഡ്. കഴിഞ്ഞ യൂറോ മുതലാണ് മത്സരങ്ങളുടെ എണ്ണം കൂടിയത്. അതിന് മുൻപ് 31 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടായിരുന്നത്. യൂറോയിൽ ഗ്രൂപ്പ് ഘട്ടം ആരംഭിച്ചത് മുതലുള്ള കണക്കെടുത്താൽ ഒരു മത്സരത്തിലെ ഗോളുകളിലും ഇത്തവണ റെക്കോർഡാണ്. ഒരു മത്സരത്തിൽ ശരാശരി 2.82 ഗോൾ എന്നതാണ് കണക്ക്. പിന്നിലായത് രണ്ടായിരത്തിലെയും എൺപത്തിനാലിലേയും യൂറോ കപ്പുകൾ. രണ്ടായിരത്തിൽ ശരാശരി 2.74ഉം എൺപത്തിനാലിൽ 2.73ഉം ആയിരുന്നു ഒരു മത്സരത്തിലെ ഗോളുകൾ. സെമിയും ഫൈനലും ബാക്കി നിൽക്കുന്നു, ഗോളുകൾ ഇനിയും വരും റെക്കോർഡുകളും..

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News