ആ താരത്തെ ലിവര്‍പൂളില്‍ എത്തിക്കാനുള്ള ക്ലോപ്പിൻ്റെ നീക്കങ്ങൾക്ക് തിരിച്ചടി

നിലവിലെ സാ​ഹചര്യത്തിൽ ഇത്രയും വലിയ തുക ലിവർപൂളിനു മുടക്കാൻ കഴിയില്ല

Update: 2023-04-13 06:07 GMT
Advertising

ഇംഗ്ലീഷ് യുവതാരം ജൂഡിങ് ബെല്ലിംഗ്ഹാമിനെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങളിൽ നിന്ന് ലിവർപൂൾ പിൻമാറുന്നതായി റിപ്പോർട്ട്. അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ കൂടാരത്തിൽ എത്തിക്കാൻ ലിവർപൂൾ വളരെയധികം ആഗ്രഹിച്ച താരമായിരുന്നു ബെല്ലിംഗ്ഹാം. എന്നാൽ നിലവിൽ 130 മില്യൺ [1000 കോടി] ഒരു തരത്തിനായി മുടക്കേണ്ടത് ഇല്ലെന്നാണ് ലിവർപൂളിൻ്റെ തീരുമാനം. ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടിയാണ് പത്തൊമ്പതുകാരനായ മിഡ്ഫീൽഡർ ഇപ്പോൾ കളിക്കുന്നത്.

നിലവിലെ സാ​ഹചര്യത്തിൽ ഇത്രയും വലിയ തുക ഒരു താരത്തിനായി മുടക്കാൻ ലിവർപൂളിനു കുറച്ചു പ്രയാസങ്ങളുണ്ട്. ഈ സീസണിൽ ചാമ്പ്യൻസ് ലീ​​ഗിൽ നിന്ന് പുറത്തായ ടീമിനു കാര്യമായ വരുമാന നഷ്ടമുണ്ടായിട്ടുണ്ട്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത ഉറപ്പില്ലാത്തതിനാൽ‍ സ്പോൺസർഷിപ്പ് കാര്യത്തിലും ടീം പ്രതിസന്ധി നേരിടുന്നുണ്ട്. ഈയൊരു അവസ്ഥയിലാണ് ടീം ഇപ്പോൾ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തി ചേർന്നത്. ഈ സീസണിൽ തിരിച്ചടികൾ നേരിട്ട ടീമിൽ അടുത്ത സീസണിലേക്കായി കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ക്ലോപ്പ് ഈയടുത്ത് പറഞ്ഞിരുന്നു. എന്നാൽ ഏറ്റവുമധികം പ്രതീക്ഷയുണ്ടായിരുന്ന ജൂഡ് ബെല്ലിംഗ്ഹാമിനെ എത്തിക്കാൻ കഴിയാത്തത് ടീമിന്റെ പദ്ധതികൾക്ക് കനത്ത തിരിച്ചടിയാണ്. താരത്തെ കൊണ്ടു വരാൻ കഴിഞ്ഞില്ലെങ്കിലും ടീമിനെ ശക്തിപ്പെടുത്താൻ രണ്ട് പുതിയ മിഡ്ഫീൽഡർമാരെ ലിവർപൂൾ എത്തിക്കുമെന്നാണ് സൂചന. ലിവർപൂൾ പിൻമാറിയതോടെ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലായിരിക്കും ഇനിജൂഡിങ് ബെല്ലിംഗ്ഹാമിനായുളള ആവശ്യക്കാർ. ഇരു ടീമുകളും താരത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News