വിജയവഴിയൊരുക്കി വൈനാല്‍ഡം; നോര്‍ത്ത് മാസിഡോണിയയെ തകര്‍ത്ത് നെതര്‍ലാന്‍റ്സ്

ഇന്നത്തെ മത്സരത്തിലെ മറ്റൊരു പ്രത്യേകത 20 വർഷത്തെ ഫുട്ബോൾ കരിയറിന് ശേഷം നോര്‍ത്ത് മാസിഡോണിയയുടെ ഇതിഹാസതാരം ​ഗോരാൻ പാൻഡേവ് ഇന്നത്തെ മത്സരത്തിലൂടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു.

Update: 2021-06-21 17:53 GMT
Editor : Roshin | By : Web Desk
Advertising

നോര്‍ത്ത് മാസിഡോണിയക്കെതിരെ നെതര്‍ലാന്‍റ്സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നെതര്‍ലാന്‍റ്സിന്‍റെ ജയം. ജയത്തോടെ നെതര്‍ലാന്‍റ്സ് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. മത്സരത്തിന്‍റെ രണ്ടാം മിനിറ്റില്‍ത്തന്നെ നെതര്‍ലാന്‍റ്സ് മുന്നേറ്റം നടത്തി. ഗ്രാവെന്‍ബെര്‍ച്ച് ഒരു ലോങ്റേഞ്ചര്‍ എടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല. ഒമ്പതാം മിനിറ്റില്‍ നോര്‍ത്ത് മാസിഡോണിയ ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. എന്നാല്‍ ഇരുപത്തിനാലാം മിനിറ്റില്‍ സൂപ്പര്‍ താരം മെംഫിസ് ഡീപേയിലൂടെ നെതര്‍ലാന്‍റ്സ് ലീഡെടുക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കുമ്പോള്‍ സ്കോര്‍ 1-0 എന്ന സ്കോറിന് നെതര്‍ലാന്‍റ്സ് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അമ്പത്തൊന്നാം മിനിറ്റില്‍ നായകന്‍ ജോര്‍ജീനിയോ വൈനാല്‍ഡം നെതര്‍ലാന്‍റ്സിനായി വല കുലുക്കി. തീര്‍ത്തും മനോഹരമായ ഫിനിഷിലൂടെ നായകന്‍ ടീമിന് വ്യക്തമായ മേല്‍ക്കൈ നേടിക്കൊടുത്തു. അധികം വൈകിയില്ല, വൈനാല്‍ഡം തന്നെ മൂന്നാം ഗോളും ടീമിന് നേടിക്കൊടുത്തു. സ്കോര്‍ 3-0. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ നോര്‍ത്ത് മാസിഡോണിയക്കെതിരെ നെതര്‍ലാന്‍റ്സിന് ആധികാരിക വിജയം

ഇന്നത്തെ മത്സരത്തിലെ മറ്റൊരു പ്രത്യേകത 20 വർഷത്തെ ഫുട്ബോൾ കരിയറിന് ശേഷം നോര്‍ത്ത് മാസിഡോണിയയുടെ ഇതിഹാസതാരം ​ഗോരാൻ പാൻഡേവ് ഇന്നത്തെ മത്സരത്തിലൂടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News