യുവത്വത്തിനൊപ്പം പരിചയ സമ്പത്തും; യൂറോ പിടിക്കാൻ ക്രിസ്റ്റ്യാനോയും സംഘവും റെഡി

41 കാരൻ പെപ്പയെ സ്‌ക്വാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Update: 2024-05-21 14:11 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലിസ്ബൺ: യൂറോ കപ്പിനുള്ള പോർച്ചുഗീസ് സ്‌ക്വാർഡിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംഘത്തിൽ 41 കാരൻ പ്രതിരോധ താരം പെപ്പെയേയും ഉൾപ്പെടുത്തി. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, റൂബൻ ഡയസ്, ജോ ഫെലിക്‌സ് ഉൾപ്പെടെ പ്രധാന താരങ്ങളെല്ലാം പരിശീലകൻ റോബെർട്ടോ മാർട്ടിനസ് പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാർഡിൽ ഇടംപിടിച്ചു. ജൂണിൽ ജർമനിയിലാണ് യൂറോ പോരാട്ടം നടക്കുക.

റൊണാൾഡോയുടെ ആറാം യൂറോ കപ്പ് ടൂർണമെന്റാണ് ഇത്തവണത്തേത്. കഴിഞ്ഞ ലോകകപ്പിലുണ്ടായ നിരാശ മറികടക്കാനാവും റൊണാൾഡോയും സംഘവും ശ്രമിക്കുക. കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലിയായാണ് വൻകരയുടെ ചാമ്പ്യൻമാരായത്. 2016ൽ ഫ്രാൻസിനെ തോൽപിച്ച് പോർച്ചുഗൽ കിരീടത്തിൽ മുത്തമിട്ടിരുന്നു.

ഗോൾകീപ്പർമാർ: റൂയി പട്രീസിയോ, ഡിയാഗോ കോസ്റ്റ, ജോസ് സാ

പ്രതിരോധം: അന്റോണിയോ സിൽവ (എസ്എൽ ബെൻഫിക്ക), ഡാനിലോ പെരേര (പി.എസ്.ജി), ഡിയോഗോ ഡലോട്ട് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഗോൺസലോ ഇനാസിയോ (സ്‌പോർട്ടിംഗ് സിപി), ജോവോ കാൻസലോ (എഫ്‌സി ബാഴ്‌സലോണ), നെൽസൺ സെമെഡോ (വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ്), ന്യൂനോ മെൻഡസ് (പിഎസ്ജി), പെപെ(എഫ്.സി പോർട്ടോ), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)

മധ്യനിര: ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോവോ നെവെസ് (എസ്എൽ ബെൻഫിക്ക), ജോവോ പാൽഹിൻഹ (ഫുൾഹാം എഫ്സി), ഒട്ടാവിയോ മൊണ്ടെറോ (അൽ നാസർ), റൂബെൻ നെവെസ് (അൽ-ഹിലാൽ), വിറ്റിൻഹ (പിഎസ്ജി)

മുന്നേറ്റനിര: ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി), ക്രിസ്റ്റ്യാനോ റൊണാൾഡോ (അൽ നസർ), ഡിയോഗോ ജോട്ട (ലിവർപൂൾ എഫ്സി), ഫ്രാൻസിസ്‌കോ കോൺസെയോ (എഫ്സി പോർട്ടോ), ഗോൺസലോ റാമോസ് (പിഎസ്ജി), ജോവോ ഫെലിക്സ് (എഫ്സി ബാഴ്സലോണ), പെഡ്രോ നെറ്റോ (വണ്ടേഴ്സ്), പെഡ്രോ നെറ്റോ (വണ്ടേഴ്സ്), റാഫേൽ ലിയോ (എസി മിലാൻ).

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News