പോർച്ചുഗൽ താരം ജോ കാൻസെലോക്ക് കോവിഡ്; യൂറോകപ്പിൽ കളിക്കില്ല
Update: 2021-06-13 12:13 GMT
കോവിഡ് സ്ഥിരീകരിച്ച പോർച്ചുഗൽ താരം ജോ കാൻസെലോ യൂറോകപ്പിൽ കളിക്കില്ല. ഹംഗറിക്കെതിരെ ചൊവ്വാഴ്ച ആദ്യ മത്സരത്തിനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാർക്ക് ഇത് കനത്ത തിരിച്ചടിയാണ്. ഫ്രാൻസും ജർമനിയും അടങ്ങുന്ന ഗ്രൂപ്പിലാണ് ഇത്തവണ പോർച്ചുഗൽ. ശനിയാഴ്ചയാണ് കാൻസെലോക്ക് കോവിഡ് സ്ഥിരീകരിച്ചത്.
" യുവേഫയുടെ കോവിഡ് പ്രോട്ടോകോൾ പ്രകാരം ടീം ശനിയാഴ്ച ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമായി. ജോ കാൻസെലോ ഒഴിച്ച് ബാക്കി എല്ലാവരും നെഗറ്റീവ് ആണ്." പോർച്ചുഗീസ് ഫെഡറേഷൻ അറിയിച്ചു.
യൂറോകപ്പിൽ പങ്കെടുക്കുന്ന പല താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റഷ്യയുടെ ആന്ദ്രേ മോസ്‌തോവോയ്, സ്‌പെയിനിന്റെ സെർജിയോ ബുസ്കെറ്റ്സ് എന്നിവരും കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ ആണ്.