പി.എം കെയേർസ് ഫണ്ടിലേക്ക് 50,000 ഡോളർ നൽകി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം പാറ്റ് കമ്മിൻസ്.

എന്‍റെ ഈ സംഭാവന അത്രവലുതൊന്നുമല്ലെന്ന് എനിക്കറിയാം, പക്ഷേ ഇത് ചിലരുടെ ഇടയില്ലെങ്കിലും ചില നല്ലമാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു- പാറ്റ് കമ്മിൻസ് പറഞ്ഞുവച്ചു.

Update: 2021-04-26 11:31 GMT
Editor : Nidhin
Advertising

ഇന്ത്യയ്ക്ക് ഓക്‌സിജൻ വാങ്ങാൻ പി.എം കെയേർസ് ഫണ്ടിലേക്ക് 50,000 ഡോളർ നൽകി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം പാറ്റ് കമ്മിൻസ്. ഇന്ത്യൻ രൂപ ഏകദേശം 37 ലക്ഷത്തോളം രൂപ വരുമത്. ട്വിറ്ററിലൂടെ താരം തന്നെയാണ് വാർത്ത പുറത്തുവിട്ടത്. നിലവിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് കമ്മിൻസ്.

ഇന്ത്യ ഞാൻ കണ്ടതിൽ വച്ച എറ്റവും സ്‌നേഹമുള്ള ദയയുള്ള ജനതയാണ്. അവർ ഇത്തരത്തിൽ ഒരവസ്ഥയിൽ എത്തിയതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഐപിഎൽ തുടരണമോ എന്ന കാര്യത്തിൽ ചർച്ച തുടരണമോ എന്ന ചർച്ച നടക്കുന്നുണ്ട്. പക്ഷേ ഇത്തരമൊരു അവസ്ഥയിൽ രാജ്യത്തെ ജനങ്ങൾക്ക് അൽപമെങ്കിലും വിനോദം നൽകി ആശ്വാസം പകരാൻ ഐപിഎല്ലിന് ആകുമെന്നാണ് സർക്കാറിന്‍റെ വിശദീകരണം. ഇതെങ്കിലും നടന്നില്ലെങ്കിൽ രാജ്യത്ത് വൻ പ്രതിസന്ധി രൂപപെടുമെന്നാണ് സർക്കാരിന്‍റെ ഭാഷ്യമെന്ന് കമ്മിൻസ് പറഞ്ഞു. ഈയൊരു അവസ്ഥയിൽ കഷ്ടപെടുന്ന ആയിരങ്ങളുടെ കൂടെ നിൽക്കാൻ ഞാൻ 50,000 ഡോളർ നൽകുകയാണ്. എന്‍റെ സഹതാരങ്ങളോടും ഇത്തരത്തിൽ ഇന്ത്യയുടെ കൂടെ നിൽക്കാൻ ഞാൻ അഭ്യർഥിക്കുകയാണെന്നും കമ്മിൻസ് കൂട്ടിചേർത്തു.

എനിക്കറിയാം എന്‍റെ തീരുമാനം അൽപം വൈകിപ്പോയെന്ന് പക്ഷേ എന്‍റെ ഈ തീരുമാനം ഇന്ത്യയിലെ കുറേ പേരുടെ ജീവിതത്തിലെങ്കിലും വെളിച്ചം കൊണ്ടുവരുമെന്നാണ് ഞാൻ കരുതുന്നത്. എന്‍റെ ഈ സംഭാവന അത്രവലുതൊന്നുമല്ലെന്ന് എനിക്കറിയാം, പക്ഷേ ഇത് ചിലരുടെ ഇടയില്ലെങ്കിലും ചില നല്ലമാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു- പാറ്റ് കമ്മിൻസ് പറഞ്ഞുവച്ചു.

നേരത്തെ വൈറസ് വ്യാപനം രൂക്ഷമായതോടെ മൂന്ന് ഓസീസ് താരങ്ങൾ നാട്ടിലേക്ക് മടങ്ങി പോയിരുന്നു. രാജസ്ഥാൻ റോയൽസ് താരം ആൻഡ്രൂ ടൈ, റോയൽ ചലഞ്ചേഴ്‌സിന്റെ ഓസീസ് താരങ്ങളായ കെയ്ൻ റിച്ചാർഡ്‌സൺ, ആദം സാംപ എന്നിവരാണ് ആസ്ട്രേലിയയിലേക്ക് മടങ്ങിയത്. ടൂർണമെന്റിൽ ബാക്കിയുള്ള മത്സരങ്ങളിൽ മൂവരും കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Editor - Nidhin

contributor

Similar News