സ്വരേവിനോട് തോൽവി; ഫ്രഞ്ച് ഓപ്പണിൽ നിന്ന് റാഫേൽ നദാൽ പുറത്ത്
2022ലാണ് നദാൽ അവസാനമായി കിരീടം നേടിയത്.
Update: 2024-05-27 17:15 GMT
പാരിസ്: ഫ്രഞ്ച് ഓപ്പണിൽ ഇതിഹാസ താരം റാഫേൽ നദാലിന് ആദ്യ റൗണ്ടിൽ തോൽവി. ജർമൻ താരം അലക്‌സാണ്ടർ സ്വാരേവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റ് പുറത്തായത്. (6-3,7-6, 6-3). അതേസമയം, അവസാന ഫ്രഞ്ച് ഓപ്പണായിരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ടെന്നീസിൽ തുടരുമെന്ന് താരം വ്യക്തമാക്കി. 14 ഫ്രഞ്ച് ഓപ്പൺ കിരീടമാണ് 37കാരൻ സ്വന്തമാക്കിയത്.
പരിക്കിനെ തുടർന്ന് ഈ സീസണിൽ ഭൂരിഭാഗം സമയങ്ങളിലും കളത്തിലിറങ്ങാത്ത നദാൽ ഇത്തവണ ഫ്രഞ്ച് ഓപ്പൺ കളിക്കാനിറങ്ങുന്നത് അൺസീഡഡ് താരമായാണ്. 2022ലെ സെമിയിൽ ഇവിടെ സ്വരേവും നദാലും ഏറ്റുമുട്ടിയിരുന്നു. പരിക്കിനെ തുടർന്നു സ്വരേവ് പിൻമാറി. 2022ലാണ് നദാൽ അവസാനമായി കിരീടം നേടിയത്.