'4ജിയുടെ കാലം കഴിഞ്ഞു, രാജ്യത്ത് ഇനി 5ജി കാലം';ലേലത്തിന് മന്ത്രിസഭയുടെ അനുമതി
ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്
ഡൽഹി: ഇന്ത്യയിൽ 5ജി സ്‌പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 5ജി ലേലത്തിനുള്ള സ്‌പെക്ട്രം വിലനിർണ്ണയത്തിന് അംഗീകാരം നൽകിയത്.
ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചേക്കുമെന്നാണ് സൂചന. 5ജി സ്പെക്ട്രം ലേലം നടത്താൻ സർക്കാർ അനുമതി നൽകി. 72097.85 മെഗാഹെർട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്പെക്ട്രംനൽകുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികൾ പൂർത്തിയാകും.
ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയൻസ് ജിയോയും, ഭാരതി എയർടെലും, വോഡഫോൺ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. നിലവിലുള്ള 4ജിയേക്കാൾ പത്തിരട്ടി വേഗമാണ് 5ജി വാഗ്ദാനം ചെയ്യുക.
വിദേശ രാജ്യങ്ങളിൽ പലരും നേരത്തെ തന്നെ 5ജി ഉപയോഗത്തിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലേലം നടപടികൾ പൂർത്തിയാക്കാതിരുന്നതുകൊണ്ട് ഇന്ത്യയിൽ 5ജി വിന്യസിക്കാൻ സാധിച്ചിരുന്നില്ല. 600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് തുടങ്ങിയ ലോ ഫ്രീക്വൻസികൾക്കും, 3300 മെഗാഹെർട്സ് മിഡ്റേഞ്ച് ഫ്രീക്വൻസിക്കും ഹൈ റേഞ്ച് ഫ്രീക്വൻസി ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക. ഇതിൽ മെഡി റേഞ്ച്, ഹൈ റേഞ്ച് ബാൻഡ് സ്പെക്ട്രം ആയിരിക്കും ടെലികോം സേവനദാതാക്കൾ 5ജി വിന്യാസത്തിനായി ഉപയോഗിക്കുക.
summary :India is going to get 5G services very soon. The Union Cabinet chaired by Prime Minister Narendra Modi has finally approved the Department of Telecommunications (DoT)'s 5G spectrum auction through which spectrum will be assigned to bidders to provide 5G services to the public as well as enterprises