റോണിൻ 4 ഡി; ഭാവിയിലേക്ക് നോക്കുന്ന ക്യാമറക്കണ്ണുകള്‍

ഉപകരണങ്ങൾ സജ്ജമാക്കാൻ ചിലവഴിക്കുന്ന സമയം റോണിൻ 4 ഡിയുടെ വരവോടെ ഇല്ലാതാകും എന്നതിൽ സംശയമില്ല. കാർബൺ ഫൈബർ, അലുമിനിയം മഗ്നീഷ്യം എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതാണ് റോണിൻ 4 ഡിയുടെ ബോഡി

Update: 2021-10-31 14:18 GMT
Advertising

കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഡിജെഐയുടെ റോണിൻ 4 ഡി പുതിയ കാലത്തെ സാങ്കേതിക മാറ്റങ്ങളുടെ തുടർച്ചയാണ്. ഒരുപാട് പ്രവർത്തനങ്ങൾക്ക് ഒരു ഉപകരണം എന്ന ആശയത്തെ അർത്ഥവത്താക്കുന്നതാണ് ഡിജെഐയുടെ ഈ സിനിമ കാമറ.പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ള ഡിജെഐയുടെ പുതിയ 4-ആക്സിസ് സ്റ്റെബിലൈസ്ഡ് ക്യാമറയാണ് റോണിൻ 4 ഡി.ഉയർന്ന നിലവാരമുള്ള വീഡിയോ റെക്കോർഡിംഗും സ്റ്റെബിലൈസേഷനും വയർലെസ് വീഡിയോ ട്രാൻസ്മിഷനും സംയോജിപ്പിക്കുന്ന 'ഓൾ ഇൻ വൺ' സിസ്റ്റമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.പുതിയ ഫുൾ-ഫ്രെയിം സെൻമുസ് X9 ജിംബൽ ക്യാമറ, 4-ആക്സിസ് സ്റ്റെബിലൈസേഷൻ സിസ്റ്റം, ലിഡാർ ഫോക്കസിംഗ് സിസ്റ്റം, വയർലെസ് വീഡിയോ ട്രാൻസ്മിഷൻ, കൺട്രോൾ സിസ്റ്റം എന്നിവയെല്ലാം ഒരു ഉൽപ്പന്നത്തിൽ സംയോജിപ്പിക്കുന്ന പ്രൊഫഷണലുകൾക്കുള്ള ഒരു പുതിയ ക്യാമറ സംവിധാനമാണ് ഡിജെഐയുടെ റോണിൻ 4 ഡി.

Full View

ഉപകരണങ്ങൾ സജ്ജമാക്കാൻ ചിലവഴിക്കുന്ന സമയം റോണിൻ 4 ഡിയുടെ വരവോടെ ഇല്ലാതാകും എന്നതിൽ സംശയമില്ല. കാർബൺ ഫൈബർ, അലുമിനിയം മഗ്നീഷ്യം എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതാണ് റോണിൻ 4 ഡിയുടെ ബോഡി.ഡിജെഐയുടെ മുൻനിര ഫുൾ-ഫ്രെയിം ക്യാമറയായ സെൻമുസ് എക്സ് 9നാണ് റോണിൻ 4 ഡിയിലും സജ്ജീകരിച്ചിരിക്കുന്നത്.DJI- യുടെ ഏറ്റവും പുതിയ ഇമേജ് പ്രോസസ്സിംഗ് സിസ്റ്റമായ CineCore 3.0- ഇതിന്റെ സവിശേഷതയാണ്.8K/75fps,4K/120fps വീഡിയോ റെക്കോർഡിംഗ് റോണിൻ 4 ഡി യിലുണ്ട്.

X9 ന് 9-സ്റ്റോപ്പ് ബിൽറ്റ്ഇൻ ND ഫിൽട്ടറുകൾ ഉണ്ട്.ഭാരം കുറഞ്ഞ മോണോകോക്ക് കാർബൺ ഫൈബർ കൊണ്ട് നിർമ്മിച്ച ഡിഎൽ മൗണ്ടുകൾ കൂടാതെ പരസ്പരം മാറ്റാവുന്ന മൗണ്ടുകളും ഡിജെഐയുടെ റോണിൻ 4 ഡിയിലുണ്ട്.മാനുവൽ അല്ലെങ്കിൽ ഓട്ടോഫോക്കസ് ലെൻസുകൾ ഉപയോഗിക്കുകയാണെങ്കിലും വയർലെസ് വഴി നിയന്ത്രിക്കാവുന്ന ഫോക്കസ് പുള്ളിങ്,ലിഡാർ ഫോക്കസ് സിസ്റ്റം,ഫോളോ ഫോക്കസ് ആക്റ്റീവ് ട്രാക്കിംഗ് പ്രൊ സംവിധാനം,4 ആക്സിസ് ജിമ്പൽ,വീഡിയോ വയർലെസ് ട്രാൻസ്മിഷൻ നിയന്ത്രണം,3.5 എംഎം ഹെഡ്സെറ്റ് ,3.5 എംഎം മൈക്രോഫോൺ ജാക്ക്,പവർ ഇന്പുട് പോർട്ട്,എസ്ഡിഐ പോർട്ട്,2 XLR പോർട്ടുകൾ എന്നിവയും റോണിൻ 4 ഡിയുടെ മാത്രം പ്രതേകതയാണ്.

പ്രൊഫഷണലുകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് റോണിൻ 4 ഡി എങ്കിലും ഇതിന്റെ ചെറു രൂപങ്ങളും സമീപ ഭാവിയിൽ പുറത്തിറങ്ങാൻ സാധ്യത ഉണ്ടന്നാണ് സാങ്കേതിക മേഖലയിലെ വിലയിരുത്തൽ

Writer - ubaid

contributor

Editor - ubaid

contributor

By - എം.എ ഇര്‍ഷാദ്

contributor

Similar News