ഫോണിൽ പച്ച വര കണ്ട് ഇനി പേടിക്കേണ്ട; സൗജന്യമായി മാറ്റിത്തരും! ആജീവനാന്ത വാറന്റി പ്രഖ്യാപിച്ച് വൺപ്ലസ്

ഫോൺ ഡിസ്‌പ്ലേയിൽ പ്രത്യക്ഷപ്പെടുന്ന വൺപ്ലസ് ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഫോണിന്റെ കുറുകെയും സമാന്തരമായുമെല്ലാം പച്ച നിറത്തിൽ ഒരു വര പ്രത്യക്ഷപ്പെടുന്നത്

Update: 2023-08-10 09:49 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: വൺപ്ലസ് ഫോൺ സ്‌ക്രീനിലെ 'പച്ചവര' ശല്യത്തിൽ പരാതി പറഞ്ഞ് പൊറുതിമുട്ടിയ ഉപയോക്താക്കൾക്കു സന്തോഷവാർത്ത. ഇത്തരം പ്രശ്‌നം നേരിടുന്നവർക്ക് ആശ്വാസമായി ആജീവനാന്ത വാറന്റി പ്രഖ്യാപിക്കാനിരിക്കുകയാണ് കമ്പനി. ഫോൺ സ്‌ക്രീനിൽ ഇനി ഇത്തരത്തിൽ പച്ചവര പ്രത്യക്ഷപ്പെട്ടാൽ റീപെയറിങ്ങിന്റെ പൂർണചെലവും വൺപ്ലസ് ഏറ്റെടുക്കും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വൺപ്ലസ് ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഫോണിന്റെ കുറുകെയും സമാന്തരമായുമെല്ലാം പച്ച നിറത്തിൽ ഒരു വര പ്രത്യക്ഷപ്പെടുന്നത്. നിരിവധി ഉപയോക്താക്കളാണ് ഇതേ പ്രശ്‌നം നേരിടുന്നത്. കമ്പനി കസ്റ്റമർകെയറിലും മറ്റു നമ്പറുകളിലും വിഷയം ഉന്നയിച്ചാലും മറുപടിയോ പ്രതികരണമോ ഒന്നുമില്ലെന്നും പരാതിയുണ്ട്. ഇതേ പ്രശ്‌നത്തിന്റെ പേരിൽ വൺപ്ലസിന്റെ മാർക്കറ്റ് മൂല്യത്തിലും ഇടിവ് സംഭവിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

ഇതിനിടെയാണു പ്രശ്‌നത്തിനു ശാശ്വതപരിഹാരവുമായി വൺപ്ലസ് എത്തുന്നത്. വൺപ്ലസ് എട്ട്, വൺപ്ലസ് ഒൻപത് സീരീസുകളിലെ ഫോണിലാണ് ഇനിമുതൽ ആജീവനാന്ത ഡിസ്‌പ്ലേ വാറന്റി ലഭിക്കുക. ഇന്ത്യയിൽ മാത്രമാണ് ഇപ്പോൾ പുതിയ ഫീച്ചർ അതരിപ്പിക്കുന്നത്. മൊബൈൽ ഡിസ്‌പ്ലേയിൽ ഇത്തരമൊരു പ്രശ്‌നം നേരിട്ടാൽ ഡിസ്‌പ്ലേ മാറ്റുന്നതിന്റെ എല്ലാ ചെലവും ഇനി കമ്പനി തന്നെ ഏറ്റെടുക്കും.

വാർത്താകുറിപ്പിലൂടെയാണ് വൺപ്ലസ് ഇക്കാര്യം അറിയിച്ചതെന്ന് 'ആൻഡ്രോയ്ഡ് അതോറിറ്റി' റിപ്പോർട്ട് ചെയ്തു. 'ഒരുപാട് ഉപയോക്താക്കൾക്ക് ഈ പ്രശ്‌നം വലിയ ബുദ്ധിമുട്ടായിട്ടുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ ക്ഷമചോദിക്കുകയാണ്. ഇത്തരമൊരു പ്രശ്‌നം നേരിട്ടവർ തൊട്ടടുത്തുള്ള വൺപ്ലസ് സർവീസ് കേന്ദ്രത്തിൽ ചെന്നാൽ സ്‌ക്രീൻ സൗജന്യമായി മാറ്റിത്തരും.'-വാർത്താകുറിപ്പിൽ വൺപ്ലസ് അറിയിച്ചു.

ഫോൺ ഡിവൈസ് അപ്‌ഗ്രേഡ് ചെയ്യാനായി ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വൺപ്ലസിന്റെ പുതിയ ഡിവൈസിലേക്ക് മാറാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഓൺലൈൻ വഴി ഫോൺ വാങ്ങിയവർക്കു മാത്രമാണ് ഈ സൗജന്യം ലഭിക്കുക.

Summary: OnePlus India announces lifetime warranty for its smartphones affected by green screen issue

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News