നോക്കിയക്ക് 158 വയസ്, ടിക്‌ടോകിന് ആറ്; കമ്പനികളുടെ പ്രായമറിയാം...

കമ്പനികളിൽ മിക്കതും പ്രവർത്തിക്കുന്നത് യു.എസ്, ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ്

Update: 2023-08-05 02:27 GMT
Advertising

നിത്യജീവിതത്തിലും തൊഴിൽ രംഗത്തും ഒട്ടനവധി കമ്പനികളുടെ ഉത്പന്നങ്ങൾ നാം ഉപയോഗിക്കുന്നുണ്ട്. മിക്ക കമ്പനികളും വർഷങ്ങളുടെ പാരമ്പര്യത്തിലൂടെ മികച്ച സേവനം നൽകുന്നവയാണ്. ഗ്ലോബൽ ഇൻഡക്സ് പങ്കുവെക്കുന്ന കണക്കുകൾ പ്രകാരം ചില സുപ്രധാന കമ്പനികൾ എത്ര വർഷമായി പ്രവർത്തിക്കുന്നുവെന്ന് നോക്കാം...

നോക്കിയയാണ് ഏറ്റവും കമ്പനികളുടെ കൂട്ടത്തിൽ പ്രായമുള്ളത്. 158 വർഷമായി കമ്പനി ജനങ്ങളെ കൂട്ടിയിണക്കുന്നു. യുവജനങ്ങൾക്ക് ഏറെ പ്രിയങ്കരമായ ടിക്‌ടോകാണ് ഏറ്റവും പ്രായം കുറഞ്ഞവൻ. ആറു വർഷമാണ് വയസ്സ്. തോഷിബ -148, നിന്റെഡോ -133, ഹിറ്റാച്ചി -113, ഐബിഎം -112, പാനസോണിക് -105, ഡിസ്‌നി -99, മോട്ടറോള -94, സാംസങ് -85, എച്ച് പി -84, സോണി -77, മൈക്രോസോഫ്റ്റ് -48, ആപ്പിൾ -47, ഡെൽ -39, ഹുവായ് -35, ആമസോൺ -28, നെറ്റ്ഫ്‌ളിക്‌സ് -25, ഗൂഗ്ൾ -24, സെയിൽസ് ഫോഴ്‌സ് -24, സ്‌പേസ് എക്‌സ് -21, ലിങ്ക്ഡ് ഇൻ -20, ടെസ്‌ല -20, ഫേസ്ബുക്ക് -19, ജിമെയിൽ -19, യൂട്യൂബ് -18, റെഡിറ്റ് -18, ട്വിറ്റർ -17, എയർ ബിഎൻബി -14, വാട്‌സ്ആപ്പ് -14, യൂബർ -14, ഇൻസ്റ്റഗ്രാം -12, സൂം -12, ഓപൺ എഐ -7 , ടിക്‌ടോക് -6 എന്നിങ്ങനെയാണ് കമ്പനികളുടെ പ്രായം. (Age of companies - Media one News)

കമ്പനികളിൽ മിക്കതും പ്രവർത്തിക്കുന്നത് യു.എസ്, ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ്. എകണോമി, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകൾ പങ്കുവെക്കുന്ന സംവിധാനമാണ് ഗ്ലോബൽ ഇൻഡക്സ്.

158 years for Nokia, six for TikTok; Know the age of the companies...

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News