ഒക്ടോബർ ആവസാനത്തോടെ ആപ്പിൾ പുതിയ ഐമാക് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്
2021ലാണ് ആപ്പിൾ അവസാനമായി ഐമാക് അവതരിപ്പിച്ചത്
ആപ്പിൾ ഏറ്റവും പുതിയ 24 ഇഞ്ച് ഐമാക് ഈ മാസം അവസാനത്തോടെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 2021ന്റെ ആദ്യ പകുതിയിൽ എം1 ഐമാക് അവതരിപ്പിച്ചതിന് ശേഷമുള്ള ആപ്പിളിന്റെ മാക് ലോഞ്ചാണിത്. പുതിയ ഐമാകിൽ എം3 ചിപ്പ് ലഭ്യമാകുമെന്നാണ് സാങ്കേതിക വിദഗ്ധർ കണക്കുകൂട്ടുന്നത്.
ഇതിനോടൊപ്പം വ്യത്യസ്ത കോൺഫിഗറേഷനിലുള്ള ഐമാക്, 13 ഇഞ്ച് മാക് ബുക്ക് പ്രോ എന്നിവയും ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത മറ്റ് പ്രോ മോഡലുകളും ആപ്പിൾ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം ഐപാഡ് ഉപയോക്താക്കൾക്കായി ബജറ്റ് സൗഹൃദമായ ആപ്പിൾ പെൻസിലുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. മികച്ച പിക്‌സൽ കൃത്യത നൽകുന്നതും കുറഞ്ഞ ലേറ്റൻസിയും ടിൽറ്റ് സെൻസിവറ്റിയും വാഗ്ദാനം ചെയ്യുന്നതുമാണ് ഈ പെൻസിൽ
മാറ്റ് ഫിനിഷ് ഡിസൈനിലുള്ള ഈ പെൻസിൽ ഐപാഡിന്റെ പിറകുവശത്ത് അറ്റാച്ച് ചെയ്തുവെക്കാൻ സാധിക്കും. പുതിയ ആപ്പിൾ പെൻസിൽ യു.എസ്.ബി സി കാബിൾ വഴി പെയർ ചെയ്യാനും ചാർജ് ചെയ്യാനും സാധിക്കും. ഈതിന് ഏകദേശം 7,900 രുപയാണ് വിലവരുന്നത്. അതേസമയം വിദ്യാർഥികൾക്ക് 6,900 രൂപയക്ക് ലഭ്യമാകും.