ഐഫോണ്‍ 16 നുള്ള ബറ്ററികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ താത്പര്യമറിയിച്ച് ആപ്പിള്‍

നിലവിൽ ചൈനയിലാണ് കമ്പനി ബാറ്ററികൾ നിർമ്മിക്കുന്നത്. ഇത് മറ്റി ഉൽപ്പാദന, വിതരണ ശൃംഖല വിപൂലീകരിക്കനാണ് ആപ്പിളിന്റെ പദ്ധതി

Update: 2023-12-08 12:09 GMT
Advertising

ആഗോള ടെക് ഭീമൻമാരായ ആപ്പിളിന്റെ വരാനിരിക്കുന്ന ഏറ്റുവും പുതിയ ഫോണായ ഐഫോൺ 16 നായുള്ള ബാറ്ററികൾ ഇന്ത്യയിൽ നിർമ്മിക്കാൻ താത്പര്യമറിയിച്ച് കമ്പനി. തങ്ങളുടെ ഇന്ത്യയിലെ ഡീലർമാരോട് ആപ്പിൾ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഫിനാൻഷ്യൽ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ചൈനയിലാണ് കമ്പനി ബാറ്ററികൾ നിർമ്മിക്കുന്നത്. ഇത് മറ്റി ഉൽപ്പാദന, വിതരണ ശൃംഖല വിപൂലീകരിക്കനാണ് ആപ്പിളിന്റെ പദ്ധതി.

ഇന്ത്യയിലെ നിർമ്മാണ ശേഷി വർധിപ്പിക്കാനുമുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമാണിത്. ഇന്ത്യയിൽ പുതിയ ഫാക്ടറികൾ സ്ഥാപിക്കാൻ ചൈനയിലെ ഡെസെ അടക്കമുള്ള ബാറ്ററി നിർമ്മാതാക്കളെ ആപ്പിൾ പ്രോത്സാഹിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതുകൂടാതെ, ആപ്പിളിന്റെ തായ്വാനീസ് ബാറ്ററി വിതരണക്കാരായ സിംപ്ലോ ടെക്നോളജിയോടും, അവരുടെ ഉൽപ്പാദന ശേഷി ഇന്ത്യയിലേക്ക് കൂടി വിപുലീകരിക്കാൻ അമേരിക്കൻ ആപ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ജാപ്പനീസ് ഇലക്ട്രോണിക് പാർട്സ് നിർമ്മാതാക്കളായ ടിഡികെ കോർപ്പറേഷൻ ആപ്പിൾ ഐഫോണുകൾക്കായി ഇന്ത്യയിൽ ലിഥിയം അയൺ (ലി-അയൺ) ബാറ്ററി സെല്ലുകൾ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഡിസംബർ 4 ന് പറഞ്ഞിരുന്നു. ബാറ്ററി നിർമ്മണത്തിനും വിതരണ ശൃംഖലകൾക്കും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കൻ വളരെയേറെ കാലമായി ആപ്പിൾ സജീവമായി പ്രയത്‌നിക്കുന്നുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News