എന്താണ് ആപ്പിൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്? സൂചനകൾ പുറത്ത്
ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ മാക്‌സ്, ഐഫോണ്‍ പ്രോ മാക്‌സ് എന്നിവയാണ് മോഡലുകള്‍.
ന്യൂയോര്‍ക്ക്: സെപ്തംബര്‍ ഏഴിന് ആപ്പിള്‍ തങ്ങളുടെ അടുത്ത ഐഫോണുകള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ടെക് ലോകം കണ്ണുനട്ടിരിക്കുകയാണ് ഈ ഇവന്റിലേക്ക്. എന്തൊക്കെയാകും ആപ്പിള്‍ തങ്ങളുടെ മോഡലുകളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ഇതിനകം തന്നെ ചില സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. ഫാര്‍ഔട്ട് എന്നാണ് സെപ്തംബര്‍ ഏഴിലെ ഇവന്റിനെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. പതിവ് പോലെ തന്നെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് ചടങ്ങ്.
ഇന്ത്യന്‍ സമയം രാത്രി 10.30 മുതലാണ്. ആപ്പിളിന്റെ വെബ്‌സൈറ്റ് വഴിയും യൂട്യൂബ്, ആപ്പിള്‍ ടിവി, ആപ്പിള്‍ ടിവി എന്നിവിടങ്ങളിലൂടെയും തല്‍സമയ സംപ്രേക്ഷണമുണ്ട്. ഐഫോണ്‍ 14 സീരീസിലുള്ള മോഡസലുകള്‍ ഇവന്റിലെ പ്രധാന പ്രത്യേകത. ഐപാഡ്, മാക്, ആപ്പിള്‍ വാച്ച് സീരീസ് 8 എന്നിവയാണ് മറ്റു മോഡലുകള്‍. ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 16 ആണ് ഈ മോഡലുകളില്‍ ഉള്‍കൊള്ളുക. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഫോണുകള്‍ക്ക് ഇരട്ടി വേഗതയും കരുത്തും കൂട്ടും. ഒഎസ് 9ആണ് മറ്റൊന്ന്. നാല് മോഡലുകളാണ് ഐഫോണ്‍ 14 സീരിസില്‍ നിന്ന് പുറത്തുവരുന്നത്.
ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ മാക്‌സ്, ഐഫോണ്‍ പ്രോ മാക്‌സ് എന്നിവയാണ് മോഡലുകള്‍. മിനി മോഡല്‍ ഒഴിവാക്കി സ്‌ക്രീന്‍ വലിപ്പം കൂടിയ മാക്‌സ് മോഡലാകും ഈ വര്‍ഷത്തെ പ്രത്യേകത. 6.7 ഇഞ്ചാകും ഈ മോഡലിന്റെ വലിപ്പം. ഐഫോണ്‍ 14യുടെത് 6.1 ഇഞ്ചാകും. ഐഫോൺ 14 മോഡലുകളുടെ രൂപകൽപ്പനയിൽ മികച്ച മാറ്റങ്ങളൊന്നും വരില്ലെങ്കിലും, ഐഫോൺ 14 പ്രോ മോഡലുകൾ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രോ മോഡലുകൾ ശക്തമായ A16 ബയോണിക് ചിപ്‌സെറ്റിന്റെ പിന്തുണയുണ്ടാകും. ഇതില്‍ 48MP പ്രൈമറി ക്യാമറ അവതരിപ്പിക്കുമെന്നും പറയപ്പെടുന്നു. സൂചനകള്‍ അത്തരത്തിലുളളതാണ്.
Go for launch. Tune in for a special #AppleEvent on September 7 at 10 a.m. PT.
— Apple (@Apple) August 24, 2022
Tap the ❤️ and we'll send you a reminder on event day. pic.twitter.com/T9o7qJt72E
അതേസമയം, ആപ്പിൾ വാച്ച് സീരീസിന്റെ പുതിയ ശ്രേണിയാണ് വികസിപ്പിച്ചിരിക്കുന്നത്. സീരീസ് 8ല്‍ ഏറ്റവും പുതിയ ശ്രേണിയിൽ ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ഒരു എസ് 8 ചിപ്പ്, ക്രാഷ് ഡിറ്റക്ഷൻ തുടങ്ങിയവ ഉൾപ്പെടുത്തിയേക്കും. ഉയർന്ന നിലവാരമുള്ള വാച്ച് മോഡലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ആപ്പിൾ വാച്ച് പ്രോ എന്നായിക്കും പേര്. കായികതാരങ്ങൾക്കായി വികസിപ്പിച്ചെടുത്ത സ്മാർട്ട് വാച്ചിന്റെ കരുത്തുറ്റ പതിപ്പാകും വാച്ച് പ്രോ. അതേസമയം മുൻ മോഡലുകളെ അപേക്ഷിച്ച് ഐഫോൺ 14ന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയൊരു സർവേയിൽ വ്യക്തമായിരുന്നു. വില കൂടുമെന്ന് അറിഞ്ഞിട്ടും പുതിയ മോഡലുകളിലെ ഫീച്ചറുകളാണത്രെ ഇവരെ ഇതിനെ പ്രേരിപ്പിക്കുന്നത്.