ഐ ഫോണ്‍ കംപ്ലയിന്റ് ആയോ; ഡാറ്റ നഷ്ടപ്പെടാതെ തിരിച്ചെടുക്കാം

ഐഫോണ്‍ താഴെ വീണ് പൊട്ടിയാല്‍, ഫോണ്‍ കംപ്ലയിന്റ് ആയാല്‍ ഡാറ്റ നഷ്ടപ്പെടാതെ തിരിച്ചു കിട്ടാന്‍, മെമ്മറി അപ്ഗ്രേഡ് ചെയ്യാന്‍, ഫേസ് ഐഡി കംപ്ലയിന്റ് ആയാല്‍ എന്തുചെയ്യും?

Update: 2021-10-04 11:29 GMT
By : Web Desk
Advertising

2007 ജനുവരി ഒമ്പതിന് സ്റ്റീവ് ജോബ്സ് എന്ന ടെക് അതികായന്‍ ഒരു ഫോണ്‍ അവതരിപ്പിച്ചു- ഐ ഫോണ്‍. ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ‍, മൊബൈല്‍ ടെക്നോളജിയെ തന്നെ മാറ്റിമറിക്കാന്‍ തക്കശേഷിയുള്ള ഒരു ലോഞ്ചിങ് ആയിരുന്നു അത്. അന്ന് മുതല്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഐ ഫോണ്‍ പതിമൂന്നാമന്‍ വരെ, ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ ഐ ഫോണും കടന്നു വന്നത്. ആദ്യം സാങ്കേതികവിദ്യ, സുരക്ഷ, പതിയെ ലോകജനതയുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റായി മാറുകയായിരുന്നു ഐ ഫോണും അതിനു മുകളിലുള്ള പാതി കടിച്ച ആപ്പിളിനെ സൂചിപ്പിക്കുന്ന അവരുടെ ലോഗോയും.

ആദ്യമൊക്കെ പണക്കാരന്റെ മാത്രം പോക്കറ്റ് അലങ്കരിച്ചിരുന്ന ഐ ഫോണ്‍, 2014 ല്‍ ഐ ഫോണ്‍ 6 ന്റെ വരവോട് കൂടി കൂടുതല്‍ ജനകീയമായി. അതോടുകൂടി അത് സാധാരണക്കാരന്റെ കൂടിയായി. ഐ ഫോണിന്‍റെ ഉപയോഗം കൂടിയതോടെ നേരിട്ട ഏറ്റവും വലിയ പ്രശ്നം അതിന്‍റെ റിപ്പയറുകള്‍ പരിഹരിക്കാനുള്ള മികച്ച സര്‍വീസ് സെന്‍ററുകളുടെയും വിദഗ്ധരായ ടെക്നീഷ്യന്‍മാരുടെയും അഭാവമാണ്. ഐഫോണ്‍ താഴെ വീണ് പൊട്ടിയാല്‍, ഫോണ്‍ കംപ്ലയിന്റ് ആയാല്‍ ഡാറ്റ നഷ്ടപ്പെടാതെ തിരിച്ചു കിട്ടാന്‍, മെമ്മറി അപ്ഗ്രേഡ് ചെയ്യാന്‍, ഫേസ് ഐഡി കംപ്ലയിന്റ് ആയാല്‍ എന്തുചെയ്യും?


ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി പ്രീമിയം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടുതന്നെ നല്ല സര്‍വീസ് സെന്‍റര്‍ ഇല്ലെങ്കില്‍ അത് നിങ്ങളുടെ ഫോണിനും പോക്കറ്റിനും വലിയ കേടുപാട് വരുത്തും.. അവിടെയാണ് ഐ ഹബിന്‍റെ വരവ്.. ഇന്ന് കേരളത്തില്‍ ആപ്പിള്‍ ടെക് സര്‍വീസിംഗ് രംഗത്ത് അതികായകന്മാര്‍ ആരാണ് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ, ഐ ഹബ്ബ്.

ഐ ഫോണ്‍ മാത്രമല്ല, ആപ്പിള്‍ ഉത്പന്നങ്ങളുടെ സര്‍വ്വീസിംഗില്‍ എ റ്റു സെഡ് സൊലൂഷന്‍സ് അതാണ് ഐ ഹബ്ബ് മുന്നോട്ടു വെച്ച ആശയം. ലൈവ് ആയിട്ടായിരിക്കും സര്‍വ്വീസിംഗ് പോലും.. കസ്റ്റമര്‍ക്ക് ടെക്നീഷ്യന്റെ കൂടെതന്നെ ഇരിക്കാം. ഐ ഫോണ്‍ റിപ്പയര്‍ രംഗത്തെ ആദ്യ ലേഡി ടെക്‍നീഷ്യന്‍ എന്ന പ്രത്യേകതയും ഐ ഹബ്ബിനുണ്ട്.. സ്ത്രീകള്‍ക്ക് തങ്ങളുടെ ഐഫോണ്‍ റിപ്പയറിംഗിനായി ഒരു ലേഡി ടെക്നീഷ്യനെ തന്നെ കിട്ടുമെന്നതിനാല്‍ ഒരു വുമണ്‍ ഫ്രണ്ട്‍ലി സര്‍വ്വീസ് സെന്റര്‍ കൂടിയാണ് ഐ ഹബ്ബ്.


Marshall, Boss, homepod സ്പീക്കറുകളുടെ സര്‍വീസും എക്സ്ചേഞ്ചും ഐ ഹബില്‍ ലഭ്യമാണ്. കൊച്ചി പനമ്പിള്ളി നഗറിലാണ് ഐ ഹബ്ബിന്റെ കോര്‍പ്പറേറ്റ് ഓഫീസ്. പാലാരിവട്ടം, ഇടപ്പള്ളി, തൊടുപുഴ, പട്ടാമ്പി എന്നിവിടങ്ങളിലും ജിസിസിയില്‍ ദോഹയിലും ഐ ഹബ്ബിന് ബ്രാഞ്ചുകളുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ആപ്പിള്‍ ലോകം എത്രമാത്രം മാറിയോ ആ മാറ്റത്തിനൊപ്പമോ അതിന് ഒരുപടി മുന്നിലോ ഉണ്ട് ഐ ഹബ്ബ്.

മാറുന്ന ടെക്നോളജിക്ക് അനുസരിച്ച്, അഡ്വാന്‍സ്ഡ് ആയ ടെക്നീഷ്യന്മാരുടെ സേവനം ഉറപ്പുവരുത്തി -ആപ്പിള്‍ ഉത്പന്നങ്ങളുടെ സര്‍വീസിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഐ ഹബ് വിദ്യാഭ്യാസരംഗത്തേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണിപ്പോള്‍. തുടക്കക്കാര്‍ക്കും ഈ രംഗത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്മാര്‍ക്കുമായി രണ്ടു തരത്തിലുള്ള കോഴ്സുകള്‍ ആണ് ഇവിടെ നല്‍കുന്നത്. വിശാലമായ പ്രാക്ടിക്കല്‍ ലാബുള്ളതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു എക്യുപ്മെന്റ് എന്ന രീതിയിലാണ് ഇവിടെ പഠനം. സ്മാര്‍ട്ട് ഫോണിലും ഐ ഫോണിലും ഏറ്റവും മികച്ചതും അഡ്വാന്‍സ്ഡും ആയ പരിശീലനമാണ് നല്‍കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ഐ ഫോണ്‍ മേഖലയില്‍ അതിനൂതന സാങ്കേതിക വിദ്യയിലുള്ള അപ്ഡേഷനുകള്‍ ഏറ്റവുമാദ്യം ലഭിക്കുന്ന ഒരു സ്ഥാപനമായ ജി ലോണ്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഏറ്റവും അഡ്വാന്‍സ്ഡ് ആയ ട്രെയിനിംഗാണ് ഐ ഹബ്ബ് ഓഫര്‍ ചെയ്യുന്നത്.


ക്ലാസ് റൂമിലിരുത്തി പഠിപ്പിക്കുക എന്നതിനപ്പുറം ക്ലാസുകള്‍ പ്രാക്ടിക്കല്‍ ഓറിയന്റഡ് ആയതിനാല്‍ ലാബില്‍ ഇരുത്തി പഠിപ്പിക്കുക എന്നതിനാണ് ഐ ഹബ്ബ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ പ്രാക്ടിക്കല്‍ നോളജിന് കൂടുതല്‍ പ്രാധാന്യം നല്‍കി എന്ന സമ്പ്രദായമാണ് ഇവിടെ പിന്തുടരുന്നത്. വിദേശത്തും സ്വദേശത്തും വന്‍ ജോലിസാധ്യതയാണ് ഐഹബ്ബിന്റെ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. ആപ്പിള്‍ പ്രൊഡക്ടുകളുടെ സര്‍വ്വീസിംഗില്‍ തങ്ങളുടെ ടെക്നീഷ്യന്മാരെപ്പോലെ തന്നെ പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുക കൂടി ലക്ഷ്യം വെച്ചാണ് ഇന്‍സ്റ്റിറ്റ്യൂഷന് ഐ ഹബ്ബ് തുടക്കം കുറിച്ചിരിക്കുന്നത്.

Full View


കൂടുതല്‍ വിവരങ്ങള്‍ക്ക്:

Website www.ihubdigitals.com

Contact- 8943710000

Facebook- ihub.institute

Instagram- ihub_institute

Tags:    

By - Web Desk

contributor

Similar News