'എപ്പോഴും ഫുൾചാർജ്'; വൺപ്ലസ് 10R 5G ഇന്ത്യയിലെത്തി
വൺപ്ലസിന്റെ ഉയർന്ന നിലവാരം നിലനിർത്തുന്ന തരത്തിൽ മികച്ച ചാർജിങ് ഉറപ്പുവരുത്തുന്ന വിവിധ പരിശോധനകളിലൂടെ കടന്നു പോയി ടിയുവി റെയ്ൻലൻഡ് (TUV Rheinland) അംഗീകാരം നേടിയ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് പുത്തൻ എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത്
വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്‌ഫോൺ മോഡൽ വൺപ്ലസ് 10R 5G എൻഡുറൻസ് എഡിഷൻ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. 150ണ സൂപ്പർവൂക് (SUPERVOOC) ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന വൺപ്ലസ് 10R 5G വേരിയന്റ് സ്മാർട്‌ഫോൺ വിപണിയിലെ തന്നെ അതിവേഗ വയർഡ് ചാർജിങ് സംവിധാനമുള്ള സ്മാർട്‌ഫോണുകളിൽ ഒന്നാണ്. ഈ കാറ്റഗറിയിൽ കമ്പനി പുറത്തിറക്കുന്ന ആദ്യ ഫോണാണ് ഇത്.
വൺപ്ലസിന്റെ ഉയർന്ന നിലവാരം നിലനിർത്തുന്ന തരത്തിൽ മികച്ച ചാർജിങ് ഉറപ്പുവരുത്തുന്ന വിവിധ പരിശോധനകളിലൂടെ കടന്നു പോയി ടിയുവി റെയ്ൻലൻഡ് (TUV Rheinland) അംഗീകാരം നേടിയ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് പുത്തൻ എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത്. 50 എം.പി സോണി ഐഎംഎക്‌സ്766 ട്രിപ്പിൾ ക്യാമറ സിസ്റ്റവുമാണ് ഈ പതിപ്പിന്റെ മറ്റൊരു പ്രത്യേകത.
119 ഡിഗ്രി ഫീൽഡ് വ്യൂവോടുകൂടിയ 8 എംപിയുടെ അൾട്രാവൈഡ് ക്യാമറയും 2എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്ന റിയർ ക്യാമറയും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 16 എംപി സെൽഫി ക്യാമറയും വൺപ്ലസ് 10 നെ കൂടുതൽ ആകർഷകമാക്കുന്നു. അതിമനോഹരമായ ഡിസൈനിലും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഫോൺ രൂപകൽപന ചെയ്തിരിക്കുന്നത്. 43,999 രൂപയ്ക്കും 38,999 രൂപയ്ക്കുമാണ് വൺപ്ലസ് 10R 150W സൂപ്പർവൂക് എൻഡുറൻസ് എഡിഷനും വൺപ്ലസ് 10R 80W സൂപ്പർവൂക് വേരിയന്റും ഉപഭോക്താക്കളിലേക്ക് എത്തുന്നത്.