ഐഫോണിന്റെ പാതയിൽ റിയൽമിയും; ഇനി മുതൽ ഫോണുകൾക്കൊപ്പം ചാർജർ നൽകില്ല

പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് പുതിയ തീരുമാനമെടുത്തതെന്ന് റിയൽമി അറിയിച്ചു.

Update: 2022-04-06 16:54 GMT
Editor : abs | By : Web Desk
Advertising

ഐഫോണിന്റെ പാതയിൽ റിയൽമിയും. ഇനി മുതൽ ഫോണുകൾക്കൊപ്പം ചാർജർ നൽകില്ലെന്ന് കമ്പനി പറയുന്നു. റിയൽമിയുടെ വരാനിരിക്കുന്ന സ്മാർട് ഫോണായ നാർസോ 50 എ പ്രൈമിന്റെ ബോക്‌സിൽ ചാർജറുണ്ടാകില്ലെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് പുതിയ തീരുമാനമെടുത്തതെന്ന് റിയൽമി അറിയിച്ചു.

സാംസങ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളും നേരത്തേ ചാർജറുകൾ നൽകുന്നത് നിർത്തിയിരുന്നു. ചാർജർ ഒഴിവാക്കുന്നതോടെ കുറഞ്ഞ വിലയ്ക്ക് ഫോണുകൾ നൽകാൻ സാധിക്കുമെന്നാണ് റിയൽമിയുടെ കമ്മ്യൂണിറ്റി ഫോറത്തിൽ പറയുന്നത്. എന്നാൽ, ചാർജറുകൾ പൂർണമായും നീക്കം ചെയ്യാൻ പദ്ധതിയില്ലെന്നും ഇത് നിലവിൽ നാർസോ 50എ പ്രൈമിന് മാത്രമാണെന്നും റിയൽമി സ്ഥിരീകരിച്ചു. ബാക്കിയുള്ള റിയൽമി ഫോണുകൾ വാൾ ചാർജർ ഉപയോഗിച്ച് വിതരണം ചെയ്യുന്നത് തുടരും.

ബോക്‌സിൽ നിന്ന് ചാർജർ, ഹെഡ്‌സെറ്റ് നീക്കം ചെയ്തതിന് ശേഷം ആപ്പിൾ ഏകദേശം 650 കോടി ഡോളർ ലാഭമുണ്ടാക്കിയതായി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, ചാർജർ ഒഴിവാക്കിയെങ്കിലും ഐഫോണുകളുടെ വില കുറയ്ക്കാൻ ആപ്പിൾ തയാറായില്ല.

അതേസമയം റിയൽമി സി 11 ഇന്ന് ഇന്ത്യയിൽ ഇന്ന് വിൽപ്പനയ്‌ക്കെത്തും. പ്രീമിയം ജിടി 2 പ്രോയിൽ നിന്ന് ഡിസൈൻ കടമെടുത്ത റിയൽമിയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണാണിത്. ലൈറ്റ് ടാസ്‌ക്കുകൾക്ക് ഫോൺ ആവശ്യമുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമാണ്. പുതിയ മോഡൽ. വർക്ക് ഇമെയിലുകൾക്ക് മറുപടി നൽകാനും വാട്ട്‌സ്ആപ്പിൽ ചാറ്റ് ചെയ്യാനും ഇൻസ്റ്റാഗ്രാം ബ്രൗസ് ചെയ്യാനും കോളുകൾ വിളിക്കാനുമെല്ലാം ഏറെ സഹയാകരമാകുന്ന കോൺഫിഗുറേഷനോടെയാണ് പുതിയ ഫോണിൻറെ വരവ്. വലിയ ഡിസ്‌പ്ലേയും ദീർഘകാല ബാറ്ററിയും ഫോണിന്റെ നേട്ടങ്ങളിൽ പ്രധാനമാണ്. ഒപ്പം, ഡിസൈനും ആകർഷകമാണ്, ക്യാമറകളും മികച്ചതാണ്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News