പതിനായിരം രൂപക്ക് 5ജി ഫോൺ: ഞെട്ടിക്കാനൊരുങ്ങി റിയൽമി
5ജി പിന്തുണക്കുന്ന സ്മാർട്ട്‌ഫോണിന് മറ്റു കമ്പനികൾ 15,000ത്തിലേറെ വാങ്ങാനൊരുങ്ങുമ്പോഴാണ് പതിനായിരം രൂപക്ക് താഴെയുള്ള 5ജി ഫോണുമായി റിയൽമി എത്തുന്നത്.
പതിനാരം രൂപയ്ക്ക് താഴെയുള്ള 5ജി ഫോൺ ഇറക്കാനൊരുങ്ങി റിയൽമി. ബുധാഴ്ച നടന്നൊരു വെബിനാറിൽ സിഇഒ മാധവ് സേത്ത് ആണ് ഇക്കാര്യം അറിയിച്ചത്. 5ജി പിന്തുണക്കുന്ന സ്മാർട്ട്‌ഫോണിന് മറ്റു കമ്പനികൾ 15,000ത്തിലേറെ വാങ്ങാനൊരുങ്ങുമ്പോഴാണ് പതിനായിരം രൂപക്ക് താഴെയുള്ള 5ജി ഫോണുമായി റിയൽമി എത്തുന്നത്.
കഴിഞ്ഞ വർഷം അവസാനത്തിൽ റിയൽമി X50 പ്രോ എന്ന മോഡലിലൂടെ റിയൽമി ഇന്ത്യയിൽ 5ജി ഫോണുകൾക്ക് തുടക്കം കുറിച്ചിരുന്നു. പിന്നാലെയാണ് റിയൽമി 85G, റിയൽമി നാർസോ 30 പ്രോ 5G, റിയൽമി X7 മാക്‌സ് 5G എന്നീ മോഡലുകൾ കൂടി അവതരിപ്പിച്ച് 5ജി ശൃംഖല വികസിപ്പിക്കാനൊരുങ്ങുന്നത്. 5ജി സാങ്കേതിക വിദ്യ സാധാരണക്കാർക്ക് കൂടി എത്തിക്കാൻ ലക്ഷ്യമിട്ടാണ് കുറഞ്ഞ വിലയിൽ അവതരിപ്പിക്കുന്നതെന്ന് മാധവ് സേത്ത് വ്യക്തമാക്കി.
റിയൽമിയുടെ GT പരമ്പരയിൽ ഇറങ്ങുന്ന സ്മാർട്ട്‌ഫോണുകളിൽ കൂടി 5ജി ടെക്‌നോളജിയുണ്ടാവും. അതേസമയം ഫോണിൽ അവതരിപ്പിക്കുന്ന പ്രത്യേകതളെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. കിടിലൻ ഫീച്ചറുകളും 5ജി സ്മാർട്ട്‌ഫോണിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
റിയല്‍മിയുടെ Narzo 30 5G എന്ന മോഡലില്‍ ഇപ്പോള്‍ 5ജി ലഭ്യമാണ്. MediaTek Dimensity 700 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. അതുപോലെ തന്നെ Realme Narzo 30 4ജി സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.