ഇനിയും മാറ്റിയില്ലെ? ചില ഐഫോൺ മോഡലുകളിൽ വാട്‌സ്ആപ്പ് നിർത്തുന്നു

iPhone 5, iPhone 5c ഉപയോക്താക്കള്‍ പുതിയ iPhone മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടിവരും

Update: 2022-09-04 10:42 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോര്‍ക്ക്: ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകള്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും വരുന്ന ഒക്ടോബര്‍ 24 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ iPhone 5(ഐഫോൺ5), iPhone 5c (ഐഫോൺ5സി) ഉപയോക്താക്കള്‍ പുതിയ ഐഫോണ്‍ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടിവരും.

ഈ ഉപയോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ തങ്ങളുടെ ഹാൻഡ്‌സെറ്റുകൾ iOS 12-ലേക്കോ അല്ലെങ്കില്‍ പുതിയ പതിപ്പുകളിലേക്കോ അപ്‌ഗ്രേഡ് ചെയ്യണം. ഈ ഐഫോൺ മോഡലുകളിൽ പുതിയ ഐഒഎസ് ബിൽഡിലേക്ക് അപ്ഡേറ്റ് ചെയ്യുന്നത് പ്രായോഗികമല്ലെന്നും മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. അതേസമയം വാട്സ്ആപ്പിന്റെ പുതിയ നിര്‍ദേശം ആപ്പിളിന്റെ ഭൂരിഭാഗം ഉപയോക്താക്കൾക്കും പ്രശ്നമാകില്ല. ഏകദേശം 89 ശതമാനം ഐഫോണ്‍ ഉപയോക്താക്കളും iOS 15-ലേക്ക് മാറിയിരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മാത്രമല്ല 82% ആപ്പിള്‍ ഉപയോക്താക്കളും iOS 15-ലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുമുണ്ട്. 4% ഉപയോക്താക്കൾ മാത്രമേ iOS 13 അല്ലെങ്കിൽ അതിന് മുമ്പുള്ള പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളൂ. ഐഫോൺ 5, ഐഫോൺ 5സി മോഡലുകളിൽ ഹാർഡ് വെയർ അപ്‌ഗ്രേഡിന് ചില പ്രശ്‌നങ്ങളുള്ളതാണ് വാട്‌സ്ആപ്പിന് സേവനം അവസാനിപ്പിക്കേണ്ടിവരുന്നത്. എന്നിരുന്നാലും ഐഫോണിന്റെ 5എസിനും അതിന് ശേഷമുള്ള മോഡലുകൾക്കും ഈ പ്രശ്‌നമില്ല. ഈ മോഡലുകളിൽ വാട്‌സ്ആപ്പ് പ്രവർത്തിക്കും. വാട്‌സ്ആപ്പ് എഫ്എക്യു പേജിൽ ഈ മാറ്റങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഐഫോൺ 14 ഈ മാസം ഏഴിന് ലോകത്തിന് മുന്നിൽ അവതരിക്കും. ഫാർഔട്ട് എന്നാണ് ഐഫോൺ തങ്ങളുടെ പുതിയ ഇവന്റിനെ വിശേഷിപ്പിക്കുന്നത്. ഐഫോൺ 14യിൽ അടങ്ങിയ ഒരു ഫീച്ചറിന്റെ വിശേഷണമാണിതെന്നാണ് പറയപ്പെടുന്നത്. സെപ്തംബർ ഏഴിനെ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. ഐഫോൺ 14 അവതരണത്തിന് മുന്നോടിയായി ഐഫോൺ 13 മോഡലുകളുടെ വില കുറഞ്ഞിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News