ഡെബിറ്റ് കാർഡ് ഇല്ലാത്തവർക്കും യുപിഐ വഴി ഇടപാട് നടത്താം; പുതിയ സേവനവുമായി ഫോൺ പേ

രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നതിന് പകരം ആധാർ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യമാണ് ഫോൺ പേ ഒരുക്കിയിരിക്കുന്നത്

Update: 2022-11-13 14:11 GMT
Editor : Dibin Gopan | By : Web Desk
Advertising

ന്യൂഡൽഹി: ഡെബിറ്റ് കാർഡ് ഇല്ലാത്തവർക്കും യുപിഐ ഇടപാടുകൾ സുഗമമാക്കാൻ സൗകര്യം ഒരുക്കി യുപിഐ സേവന ദാതാവായ ഫോൺ പേ. രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നതിന് പകരം ആധാർ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യമാണ് ഫോൺ പേ ഒരുക്കിയിരിക്കുന്നത്.

നേരത്തെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഉപഭോക്താവിന് രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. യുപിഐ പിൻ ലഭിക്കുന്നതിനാണ് രജിസ്ട്രേഷൻ. ഡെബിറ്റ് കാർഡ് ഇല്ലാത്തവർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഫോൺ പേ ഒരുക്കിയത്. ആധാർ വിവരങ്ങൾ ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സൗകര്യമാണ് ഫോൺ പേയിൽ സജ്ജമാക്കിയത്.

ആധാർ അധിഷ്ഠിത ഒടിപി ഓതന്റിക്കേഷൻ സേവനം ആദ്യം ലഭ്യമാക്കുന്ന യുപിഐ തേർഡ് പാർട്ടി സേവനദാതാക്കളാണ് തങ്ങളെന്ന് കമ്പനി അവകാശപ്പെടുന്നു. ആധാർ കാർഡിലെ അവസാന ആറക്ക നമ്പർ ഉപയോഗിച്ചാണ് യുപിഐ പിൻ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. യുഐഡിഎഐയിലും അക്കൗണ്ടുള്ള ബാങ്കിൽ നിന്നുമുള്ള ഒടിപി ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടപടികൾ. ഇത് പൂർത്തിയായാൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News