ശബ്​ദ​ സന്ദേശം ഇനി വായിക്കാം; പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​

ശബ്​ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടും

Update: 2024-11-22 07:01 GMT
Advertising

ശബ്​ദ​ സന്ദേശം അക്ഷരങ്ങാക്കി മാറ്റാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​. ഇതോടെ സന്ദേശങ്ങൾ കേൾക്കുന്നതിന്​ പകരം അത്​ വായിക്കാൻ സാധിക്കും. ശബ്​ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടുമെന്ന്​ വാട്ട്​സ്​ആപ്പ്​ വ്യക്​തമാക്കുന്നു. നിങ്ങളുടെ ജോലി തുടർന്നുകൊണ്ട്​ തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

പുതിയ ഫീച്ചർ വരും ആഴ്​ചകളിൽ ആഗോളതലത്തിൽ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ ഏതാനും ഭാഷകളിൽ മാത്രമാകും ഈ സൗകര്യം. വരും മാസങ്ങളിൽ മറ്റു ഭാഷകളിലും ഈ സൗകര്യം ലഭ്യമാകും.

ശബ്​ദ സന്ദേശം അയക്കുന്നത്​ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധം കൂടുതൽ വ്യക്​തിപരമാക്കുന്നതാണെന്ന്​ വാട്ട്​സ്​ആപ്പി​െൻറ​ ​​ബ്ലോഗ്​പോസ്​റ്റിൽ പറയുന്നു. ‘നിങ്ങൾ എത്ര ദൂരയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ ശബ്​ദം കേൾക്കുക എന്നത് ഏറെ​ പ്രത്യേകതയുള്ളതാണ്​. എന്നാൽ, ചില സമയങ്ങളിൽ നിങ്ങൾ യാത്രയിലോ ശബ്​ദമുഖരിതമായ സന്ദർഭത്തിലോ ആണെങ്കിൽ, ദീർഘമായ ശബ്​ദം സന്ദേശം വന്നാൽ ​അത്​​ കേൾക്കാൻ കഴിയണമെന്നില്ല. അത്തരം സന്ദർഭങ്ങൾക്ക്​ വേണ്ടി ഞങ്ങൾ വോയിസ്​ മെസേജ്​ ട്രാൻസ്​ക്രിപ്​റ്റ്​സ്​ അവതരിപ്പിക്കുകയാണ്​’ -വാട്ട്​സ്​ആപ്പ്​ വ്യക്​തമാക്കി.

അതാത്​ ഡിവൈസിലാകും ശബ്​ദ സന്ദേശം ടെക്​സ്​റ്റാക്കി മാറ്റുക. അതിനാൽ ത​ന്നെ വാട്ട്​സ്​ആപ്പിന്​ അടക്കം മറ്റാർക്കും സ്വകാര്യ സന്ദേശങ്ങൾ കേൾക്കാനും വായിക്കാനും കഴിയില്ലെന്നും​ കമ്പനി പറയുന്നു.

പുതിയ ഫീച്ചർ ലഭിക്കാനായി ആദ്യം വാട്ട്​സ്​ആപ്പി​െൻറ​ സെറ്റിങ്​സിൽ പോയി ചാറ്റ്​സ്​ മെനുവിൽ പോകണം. ഇതിൽ വോയിസ്​ മെസേജ്​ ട്രാൻസ്​ക്രിപ്​റ്റ്​സ്​ എന്ന ഒപ്​ഷൻ ഉണ്ടാകും. ഇത്​ ഓണാക്കി ട്രാൻസ്​ക്രിപ്​റ്റ്​ ചെയ്യപ്പെടേണ്ട ഭാഷ തെരഞ്ഞെടുക്കാം. തുടർന്ന്​ ശബ്​ദ സന്ദേശത്തിൽ ദീർഘനേരം അമർത്തിയാൽ ‘ട്രാൻസ്​ക്രൈബ്​’ ഓപ്​ഷൻ വരും. ഇതിൽ അമർത്തിയാൽ ശബ്​ദ സന്ദേശം അക്ഷര രൂപത്തിലായി മാറുകയും തുടർന്ന്​ വായിക്കുകയും ചെയ്യാം.

ഒരേ സമയം വ്യത്യസ്​ത കാര്യങ്ങൾ ചെയ്യുന്നവർക്കും ഇത്​ ഏറെ ഉപകാരപ്രദമാകുമെന്ന്​​ വാട്ട്​സ്​ആപ്പ്​ വ്യക്​തമാക്കി. കൂടാതെ കേൾവി പ്രശ്​നമുള്ളവർ, കേൾക്കുന്നതിനേക്കാൾ വായിക്കാൻ ഇഷ്​ടപ്പെടുന്നവർ എന്നിവർക്കും ഇത്​ ഏറെ പ്രയോജനകരമാകും. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News