ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തിയതായി അന്താരാഷ്ട്ര ശാസ്ത്ര സംഘം
സൂര്യന് ചുറ്റും വലം വെക്കുന്ന ഭൂമിക്ക് സമാനമായ സാന്ദ്രതയുള്ള ഗ്രഹത്തെയാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത്. ഭൂമിയില്‍ നിന്ന് 4.2 പ്രകാശ വര്‍ഷം ദൂരമാണ് പുതിയ ഗ്രഹമായ പ്രോക്സിമ ബിക്കുള്ളത്.
ജീവന്‍ തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണം ഫലപ്രാപ്തിയിലേക്ക്. ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തിയതായി അന്താരാഷ്ട്ര ശാസ്ത്ര സംഘം അറിയിച്ചു. പ്രോക്സിമ ബി എന്ന പേരിലറിയപ്പെടുന്ന ഈ ഗ്രഹത്തില്‍ അന്തരീക്ഷത്തിന്റെയും വെള്ളത്തിന്റെയും സാന്നിധ്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
സൂര്യന് ചുറ്റും വലം വെക്കുന്ന ഭൂമിക്ക് സമാനമായ സാന്ദ്രതയുള്ള ഗ്രഹത്തെയാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത്. ഭൂമിയില്‍ നിന്ന് 4.2 പ്രകാശ വര്‍ഷം ദൂരമാണ് പുതിയ ഗ്രഹമായ പ്രോക്സിമ ബിക്കുള്ളത്. 1995 ന് ശേഷം കണ്ടെത്തിയ 3500 ഗ്രഹങ്ങളെ അപേക്ഷിച്ച് ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഗ്രഹം കൂടിയാണിത്
ഗ്രഹത്തെ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ പഠനത്തില്‍ ജീവന്റെ അംശമുണ്ടോ എന്നകാര്യം കൂടുതല്‍ വ്യക്തമാകും. 2013ലാണ് പ്രോക്സിമ ബിയെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. അന്താരാഷ്ട്ര ശാസ്ത്രസംഘത്തിലെ 31 ശാസ്ത്രജ്ഞന്മാരാണ് ഗവേഷണത്തില്‍ പങ്കെടുത്തു. പ്രോക്സിമ ബിക്ക് മുന്പ് ഭൂമിയുമായി ഏറ്റവും അടുത്ത ഗ്രഹമായി കണ്ടെത്തിയത് വോള്‍ഫ് 1061 എന്ന ഗ്രഹമായിരുന്നു. 14 പ്രകാശ വര്‍ഷം ദൂരമായിരുന്നു വോള്‍ഫിനുണ്ടായിരുന്നത്.