മഴക്കെടുതി: അടിയന്തര ഘട്ടങ്ങളില്‍ കറന്റ് ആവശ്യമില്ലാതെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ 

ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വെള്ളപ്പൊക്കത്തില്‍ വലയുകയാണ് കേരളം. 

Update: 2018-08-16 11:45 GMT
Advertising

ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വെള്ളപ്പൊക്കത്തില്‍ വലയുകയാണ് കേരളം. രക്ഷാപ്രവര്‍ത്തകരെ ബന്ധപ്പെടാനും വിവരങ്ങള്‍ കൈമാറാനും ഫോണ്‍ അത്യാവശ്യാണ്. പലരുടെ കൈയ്യിലും സ്മാര്‍ട്ട്‌ഫോണുകളാണെന്നിരിക്കെ ചാര്‍ജിങ് കപ്പാസിറ്റി വലിയൊരു പ്രശ്‌നമാണ്. ചാര്‍ജ് തീരുന്ന മുറക്ക് നിറക്കാന്‍ നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി പലപ്പോഴും ഇല്ലാത്ത സാഹചര്യവുമാണ്. എന്നാല്‍ ഇങ്ങനെയുള്ള അടിയന്തര ഘട്ടത്തില്‍ ഫോണില്‍ ചാര്‍ജ് ചെയ്യാനുള്ള ലളിതമായ രീതിയാണ് ചുവടെ പറയുന്നത്.

  • കൈവശമുള്ള യുഎസ്ബി കേബിളിന്റെ അറ്റം ബ്ലേഡോ മറ്റോ ഉപയോഗിച്ച് കീറുക. ഇങ്ങനെ കീറിയാല്‍ കേബിളിനുള്ളില്‍ നാല് നിറത്തിലുള്ള വയറുകള്‍ കാണും. ഇതില്‍ കറുപ്പും ചുവപ്പുമുള്ള വയറുകളാണ് ആവശ്യം
  • ഈ രണ്ട് വയറുകളിലെ(ചുവപ്പ്, കറുപ്പ്) അഗ്രഭാഗം കളയുക
  • ടി.വി റിമോട്ടിലേയോ, ക്ലോക്കിലോയെ ചെറിയ നാല് ബാറ്ററികള്‍ എടുക്കുക
  • ഒരു ബാറ്ററിയുടെ മുകള്‍ ഭാഗം അടുത്ത ബാറ്ററിയുടെ ചുവട്ടില്‍ എന്ന് നിലയില്‍ നാല് ബാറ്ററികളും വെച്ച് ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുക
  • മുകളിലുള്ള ബാറ്ററിയുടെ കൂര്‍ത്ത അറ്റത്ത് കീറിയ യുഎസ്ബി കേബിളിന്റെ ചുവപ്പ് വയറും താഴെ ഭാഗത്തുള്ള ബാറ്ററിയുടെ അടിവശത്ത് കറുപ്പ് വയറും വെക്കുക. ഇളകിപ്പോകാതിരിക്കാന്‍ ടേപ്പ് ഉപയോഗിക്കുക.

ഇങ്ങനെ ചെയ്യുന്ന പക്ഷം ഫോണില്‍ ചാര്‍ജിങ് സാധ്യമാകും.പത്ത് മിനുറ്റ് വരെ ഇങ്ങനെ വെച്ചാല്‍ 20 ശതമാനം വരെ ചാര്‍ജിങ് സാധ്യമാകും. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം

കടപ്പാട് (International Chalu Union - ICU)

Full View
Tags:    

Writer - മുനീര്‍ ഞെട്ടിക്കുളം

Writer

Editor - മുനീര്‍ ഞെട്ടിക്കുളം

Writer

Web Desk - മുനീര്‍ ഞെട്ടിക്കുളം

Writer

Similar News