ശ്രദ്ധേയമായി കോഴിക്കോട്ടെ ഗൂഗിൾ ഡെവലപ്പർ ഫെസ്റ്റിവൽ

മെഷീൻ ലേണിംഗ്, ഡീപ് ടെക്, സൈബർ സെക്യൂരിറ്റി തുടങ്ങി ആധുനിക സാങ്കേതിക ലോകത്തിന് ആവശ്യമായ അറിവുകൾ പകർന്നു കൊടുക്കുന്നതിനൊപ്പം സാങ്കേതിക രംഗത്ത് പുതിയ കൂട്ടായ്മ വികസിപ്പിച്ചെടുക്കുന്നതിനും സാധിച്ചു.

Update: 2018-11-25 15:18 GMT
Advertising

വിഷയ വൈവിധ്യം കൊണ്ടും ആനുകാലിക പ്രസക്തി കൊണ്ടും സാങ്കേതിക ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ച് ഗൂഗിൾ ഡെവലപ്പർ ഫെസ്റ്റിവൽ. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലായിരുന്നു ഫെസ്റ്റിവല്‍. അഞ്ച് വർഷമായി കോഴിക്കോട് പ്രവർത്തിച്ചു വരുന്ന ഗൂഗിൾ ഡെവലപ്പർ ഗ്രൂപ്പ് ആണ് ഫെസ്റ്റിവലിന്റെ സംഘാടകർ.

മെഷീൻ ലേണിംഗ്, ഡീപ് ടെക്, സൈബർ സെക്യൂരിറ്റി, ആക്ഷൻസ് ഓൺ ഗൂഗിൾ തുടങ്ങി ആധുനിക സാങ്കേതിക ലോകത്തിന് ആവശ്യമായ അറിവുകൾ പകർന്നു കൊടുക്കുന്നതിനൊപ്പം സാങ്കേതിക രംഗത്ത് പുതിയ കൂട്ടായ്മ വികസിപ്പിച്ചെടുക്കുന്നതിനും ഡെവ്ഫെസ്റ്റ് 18ന് സാധിച്ചു. ഗൂഗിളിന്റെ പിന്തുണയോടെ സംഘടിപ്പിക്കപ്പെട്ട ഫെസ്റ്റിവലിൽ പൈകോൺ ഇന്ത്യയുടെ സ്ഥാപകനായ നൗഫൽ ഇബ്രാഹിം, വ്യൂബോക്സിന്റെ സ്ഥാപകരിൽ ഒരാളായ ഹേമന്ത് വത്സരാജ്, ഇന്ത്യൻ ട്രെയിൻ സ്റ്റാറ്റസ് ആപ്പിന്റെ ക്രിയേറ്ററായ ഡോ. മോഹൻ നൂനെ, +2 വിദ്യാർത്ഥിയായ ശ്രീലാൽ, റെഡ് ടീം സൈബർ സെക്യൂരിറ്റി എഞ്ചിനീയർ മിഷാൽ കെ.വി എന്നിവർ ക്ളാസുകൾ എടുത്തു. ഓൺലൈൻ ക്വിസ് മത്സരവും ശ്രദ്ധേയമായി. ഗൂഗിളിന്റെ ബിസിനസ് ലോകത്തെ കൂട്ടായ്മയായ ഗൂഗിൾ ബിസിനസ് ഗ്രൂപ്പിന്റെ ഉദ്ഘാടനവും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.

ഗൂഗിളിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗൂഗിൾ ഡെവലപ്പർ ഗ്രൂപ്പ് കോഴിക്കോട് സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കായി ക്ളാസുകൾ സംഘടിപ്പിക്കുകയും ഫേസ്ബുക്ക്, വാട്സാപ്പ്, ക്യൂകോപി കൂട്ടായ്മകളിലൂടെ സാങ്കേതിക ലോകത്തെ പുതിയ വിവരങ്ങൾ കൈമാറാനുള്ള വേദിയൊരുക്കുകയും ചെയ്യുന്നു.

Tags:    

Similar News