വീണ്ടും പാട്ട് പാടി ധനുഷ്; പാട്ടില്‍ നമ്മുടെ രജിഷയും

സന്തോഷ് നാരായണനാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്

Update: 2021-03-12 05:21 GMT
Advertising

പാട്ടുകാരനല്ലെങ്കിലും പാടുന്ന പാട്ടുകളൊക്കെ ഹിറ്റാക്കുകയാണ് തമിഴ് നടന്‍ ധനുഷ്. കര്‍ണന്‍ എന്ന ചിത്രത്തിന് വേണ്ടി ധനുഷ് ആലപിച്ച 'തട്ടാന്‍ തട്ടാന്‍ എന്ന ഗാനമാണ് സംഗീതപ്രേമികളുടെ മനസ് കവര്‍ന്നിരിക്കുന്നത്. സന്തോഷ് നാരായണനാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. യുഗഭാരതിയുടേതാണ് വരികള്‍. ധനുഷിനൊപ്പം മീനാക്ഷി ഇളയരാജയും പാട്ട് പാടുന്നുണ്ട്.

പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍. മലയാളി താരം രജിഷയാണ് ചിത്രത്തിലെ നായിക. രജിഷയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കര്‍ണന്‍. ലാല്‍, യോഗി ബാബു, നടരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് കര്‍ണന്‍റെ നിര്‍മാണം. ക്യാമറ- തേനി ഈശ്വര്‍, എഡിറ്റിംഗ്-സെല്‍വ.ആര്‍.കെ . ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും.

Full View
Tags:    

Similar News