ട്വന്‍റി 20 പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ല
എറണാകുളത്തെ എട്ട് മണ്ഡലങ്ങളിലാണ് ട്വന്‍റി 20 മത്സരിക്കുന്നത്
Update: 2021-03-20 05:06 GMT
ട്വന്‍റി ട്വന്‍റിയുടെ പിന്തുണയില്ലാതെ ആര്‍ക്കും ഭരിക്കാനാകാത്ത സാഹചര്യമുണ്ടായാല്‍, നാടിന് നന്മ ചെയ്യാന്‍ കഴിയുന്ന മുന്നണിക്ക് ഉപാധികളോടെ പിന്തുണ നല്‍കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായും ട്വന്‍റി 20 സഹകരിക്കില്ലെന്നും വരുന്ന മന്ത്രിസഭയുടെ ഭാഗമാകില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്നു. രണ്ട് മുന്നണികള്‍ക്കും ജനങ്ങളോട് പറയാവുന്ന ഒന്നും കാര്യമായിട്ടില്ല. വളരെ ശൂന്യമായാണ് ഇരുമുന്നണികളും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
എറണാകുളത്തെ എട്ട് മണ്ഡലങ്ങളിലാണ് ട്വന്‍റി 20 മത്സരിക്കുന്നത്. ഇതില്‍ അഞ്ച് മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം ട്വന്‍റി ട്വന്‍റിക്കുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.