ദുബെെയിലെ അനധികൃത താമസക്കാരില്‍ മലയാളികള്‍ കുറവെന്ന് റിപ്പോര്‍ട്ട്

മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് പൊതുമാപ്പിൽ മടങ്ങേണ്ട സാഹചര്യമുള്ള ഇന്ത്യക്കാരുടെ എണ്ണവും കുറവാണ്.

Update: 2018-11-21 19:16 GMT
Advertising

ദുബൈയിൽ നിയമം ലംഘിച്ച് താമസിക്കുന്നവരിൽ മലയാളികളുടെ എണ്ണം കുറവാണെന്ന് താമസ-കുടിയേറ്റവകുപ്പ്. അതുകൊണ്ട് തന്നെ ഇത്തവണ പൊതുമാപ്പിൽ തിരിച്ചുപോകുന്നവരിൽ മലയാളികൾ നാമമാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.

ദുബൈ താമസ-കുടിയേറ്റവകുപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കവെ ജി.ഡി.എഫ്.ആർ.എ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയാണ് നിയമം ലംഘിച്ച് കഴിയുന്നവരിൽ മലയാളികൾ കുറവാണെന്ന് വ്യക്തമാക്കിയത്. മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് പൊതുമാപ്പിൽ മടങ്ങേണ്ട സാഹചര്യമുള്ള ഇന്ത്യക്കാരുടെ എണ്ണവും കുറവാണ്.

പൊതുമാപ്പ് ഒരുമാസം ദീർഘിച്ച സാഹചര്യത്തിൽ വീണ്ടും നീട്ടാനുള്ളള സാധ്യത കുറവാണെന്ന് അദ്ദേഹം സുചന നൽകി. താമസ-കുടിയേറ്റ നിയമം ലംഘിച്ച് ദുബൈയിൽ കഴിയുന്ന കുടുംബങ്ങളുടെ പ്രശ്നം മാനവികതയുടെ അടിസ്ഥാനത്തിൽ തന്നെ പരിഗണിക്കുമെന്നും അവർക്ക് പരമാവധി നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കുമെന്നും മേജർ ജനറൽ വ്യക്തിമാക്കി.

Full View
Tags:    

Similar News