ബഫര്‍സോണ്‍ വിഷത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു; നാളെ ഉന്നത തല യോഗം
ഉപഗ്രഹ സർവേ റിപ്പോർട്ട് പൂർണമല്ലെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ പറഞ്ഞിരുന്നു
Update: 2022-12-19 14:24 GMT


ബഫർസോൺ വിഷയത്തിൽ തിരക്കിട്ട നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കും.
കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് എ.ജിയും സ്റ്റാന്റിങ് കൗസലുമായും ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടലും പരിഗണനയിലാണ്. ഉപഗ്രഹ സർവേ റിപ്പോർട്ട് പൂർണമല്ലെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ പറഞ്ഞിരുന്നു.
അതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി തന്നെ നേരിട്ട് ഒരു ഉന്നത തല യോഗം വിളിച്ചിരിക്കുന്നത്. നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ റവന്യൂ മന്ത്രിയും വനംമന്ത്രിയും തദ്ദേശ മന്ത്രിയും മറ്റു ഉയർന്ന് ഉദ്യോഗസ്ഥരും പങ്കെടുക്കും.