ഒറ്റഡോസ് വാക്‌സിനുമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി; യു.കെയില്‍ അംഗീകാരം

പുതിയ വാക്‌സിന്റെ 20 മില്യന്‍ ഡോസിന് യു.കെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

Update: 2021-05-28 14:42 GMT
Advertising

കോവിഡിനെതിരെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് വാക്‌സിന് യു.കെയില്‍ അംഗീകാരം. കമ്പനിയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗമായ ജാന്‍സന്‍ വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ വളരെ ഫലപ്രദമാണെന്നും രോഗം ഗുരുതരമാവുന്നതില്‍ നിന്ന് പൂര്‍ണമായി സംരക്ഷിക്കുമെന്നും കമ്പനി അവകാശപ്പെട്ടു.

യു.കെയുടെ വിജയകരമായ വാക്‌സിന്‍ പദ്ധതിക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ കണ്ടെത്തലെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. നിലവില്‍ കോവിഡിനെതിരെ നാല് ഫലപ്രദമായ വാക്‌സിനുകള്‍ യു.കെയില്‍ ലഭ്യമാണെന്നും ഹാന്‍കോക്ക് പറഞ്ഞു.

പുതിയ വാക്‌സിന്റെ 20 മില്യന്‍ ഡോസിന് യു.കെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രണ്ട് തവണ വന്ന് വാക്‌സിനെടുക്കാന്‍ പ്രയാസമുള്ള ആളുകള്‍ക്ക് പുതിയ കണ്ടെത്തല്‍ സഹായകരമാവും.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News