കണ്ണൂരില്‍ സേവാഭാരതിയെ കോവിഡ് റിലീഫിനുള്ള ഏജന്‍സിയായി നിയമിച്ച തീരുമാനം റദ്ദാക്കി

സംഘപരിവാര്‍ സംഘടനയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

Update: 2021-05-26 10:44 GMT
Advertising

കണ്ണൂരില്‍ സംഘപരിവാറിന്റെ സന്നദ്ധ സേവന വിഭാഗമായ സേവാഭാരതിയെ കോവിഡ് റിലീഫിനുള്ള ഏജന്‍സിയായി നിയമിച്ച തീരുമാനം റദ്ദാക്കി. കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സേവാഭാരതിയെ റിലീഫ് ഏജന്‍സിസായി അംഗീകരിച്ച് കലക്ടര്‍ ഉത്തരവിറക്കിയത്.

സംഘപരിവാര്‍ സംഘടനയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പിണറായി സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വത്തിന്റെ ഉദാഹരണമാണ് ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി റദ്ദാക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന.

സംസ്ഥാന വ്യാപകമായി സന്നദ്ധസംഘടനകളെ കോവിഡ് റിലീഫിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സേവാഭാരതിയെയും പ്രഖ്യാപിച്ചത് എന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. വിവാദമായതോടെ പ്രഖ്യാപനം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വരുംദിവസങ്ങളില്‍ മറ്റുജില്ലകളിലും സേവാഭാരതിയുടെ അംഗീകാരം റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News