'ഓപ്പറേഷൻ ഗംഗ'യുടെ ഭാഗമായി 13 വിമാനങ്ങൾ ഇന്ന് തിരിച്ചെത്തും; യുക്രൈനിൽ കുടുങ്ങിയ നേപ്പാൾ സ്വദേശികളെയും ഇന്ത്യയിലെത്തിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിൽ രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി

Update: 2022-03-06 01:38 GMT
Editor : Lissy P | By : Web Desk
Advertising

കിഴക്കൻ അതിർത്തിയിലൂടെ റോഡ് മാർഗം യുക്രെയ്‌നിൽ നിന്ന് പുറത്ത് കടക്കാൻ അവസരം ഒരുങ്ങിയ സാഹചര്യത്തിൽ വിദ്യാർഥികളെ എത്രയും പെട്ടന്ന് തിരിച്ച് കൊണ്ട് വരാന്‍ കേന്ദ്ര സർക്കാറിന്‍റെ ശ്രമം. ഇതിന്റെ ഭാഗമായി 13 വിമാനങ്ങൾ വഴി രണ്ടായിരത്തി അഞ്ഞൂറിലേറെ പേരെ അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് തിരിച്ചെത്തിക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്ന് രക്ഷാ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി. പതിനാലായിരത്തോളം പേർ ഓപ്പറേഷൻ ഗംഗ' വഴി യുക്രെയ്‌നിൽ നിന്ന്ഇതുവരെ തിരിച്ചെത്തിയതായാണ് കേന്ദ്ര സർക്കാരിന്റെ കയ്യിലുള്ള കണക്കുകൾ. കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്ന സുമി കേന്ദ്രീകരിച്ചാണ് കേന്ദ്ര സർക്കാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

ഇന്ത്യക്കാർക്ക് പുറമെ നേപ്പാൾ സ്വദേശിയും ഇന്ത്യ ഓപ്പറേഷൻ ഗംഗ വഴി യുക്രെയ്‌നിൽ നിന്ന് പുറത്ത് എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നേപ്പാൾ സ്വദേശികളെ രക്ഷിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേ സമയം ഡൽഹിയിൽ എത്തുന്ന മലയാളികളെ കേരളത്തിലേക്ക് കൊണ്ട് പോകാൻ ഇന്നും സംസ്ഥാന സർക്കാർ മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ഒമ്പത് ചാർട്ടേഡ് വിമാനങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കിയതായി കേരളാ ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News