276 കിലോ ഭാരം, മോട്ടോര്‍ സൈക്കിളിന്‍റെ വലിപ്പം; ഒരൊറ്റ ട്യൂണ ലേലത്തിൽ വാരിയത് 11 കോടി രൂപ!
കഴിഞ്ഞ വർഷം നടന്ന ലേലത്തിലും ഏകദേശം 6.2 കോടി രൂപയ്ക്ക് ഒണോഡേര ഹോട്ടല്‍ ഗ്രൂപ്പ് ട്യൂണ മത്സ്യം സ്വന്തമാക്കിയിരുന്നു
ടോക്യോ: ജപ്പാനിലെ മത്സ്യവിപണിയിൽ താരമായി ട്യൂണ. 276 കിലോ ഗ്രാം ഭാരം വരുന്ന ബ്ലൂഫിൻ ട്യൂണയ്ക്കാണ് ഫിഷ് മാർക്കറ്റിൽ ചൂടുപിടിച്ച വിലപേശൽ നടന്നത്. പുതുവത്സര ദിനത്തോടനുബന്ധിച്ച് നടന്ന ലേലത്തിൽ 1.3 ദശലക്ഷം ഡോളറിനാണ്(ഏകദേശം 11 കോടി രൂപ) മീൻ വിറ്റുപോയത്. മോട്ടോര്‍ സൈക്കിളിനോളം വലിപ്പം വരുന്ന ഭീമന്‍ മത്സ്യമാണിത്.
1999നു ശേഷം ഒരു ട്യൂണ മത്സ്യത്തിന് പുതുവത്സരദിന ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഒണോഡേര എന്ന ഹോട്ടൽ ഗ്രൂപ്പാണ് ട്യൂണ സ്വന്തമാക്കിയത്. 2020 മുതൽ തുടർച്ചയായി അഞ്ചു വർഷം ടോക്യോ ഫിഷ് മാർക്കറ്റിൽ വൻ തുക നൽകിയാണ് ഇവർ ട്യൂണ വാങ്ങുന്നത്. കഴിഞ്ഞ വർഷം നടന്ന ലേലത്തിലും ഏകദേശം 6.2 കോടി രൂപയ്ക്ക് ഒണോഡേര ഗ്രൂപ്പ് ട്യൂണ മത്സ്യം സ്വന്തമാക്കിയിരുന്നു.
അതേസമയം, ടോക്യോ ഫിഷ്മാർക്കറ്റിലെ ലേലത്തിൽ ഒരു ട്യൂണയ്ക്ക് ഏറ്റവും വലിയ തുക ലഭിക്കുന്നത് 2019ലാണ്. സുഷി ഷൺമയ് എന്ന നാഷണൽ റസ്റ്റോറന്റ് നടത്തിപ്പുകാരനായ കിയോഷി കിമുരയാണ് ബ്ലൂഫിൻ ട്യൂണയെ ഏകദേശം 18.19 കോടി രൂപക്ക് സ്വന്തമാക്കിയത്.
Summary: 267 Kilogram's Tuna Fish as big as motorbike sold for Rs 11 crore in Tokyo market