അമ്മയുടെ ഫോണില്‍ നിന്ന് അഞ്ചു വയസുകാരി ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ

10 മോട്ടോർ സൈക്കിളുകളും 10 ജോഡി കൗ ഗേൾ ബൂട്ടുകളും ജീപ്പുമാണ് ഓർഡർ ചെയ്തത്

Update: 2023-04-04 12:08 GMT
Editor : Lissy P | By : Web Desk
Advertising

വാഷിങ്ടണ്‍: മക്കൾ കരയുമ്പോഴോ,വാശി പിടിക്കുമ്പോഴോ മൊബൈൽ ഫോൺ കൈയിൽ കൊടുക്കുക എന്നതാണ് ഇപ്പോൾ മിക്ക മാതാപിതാക്കന്മാരും ചെയ്യുന്നത്. പിന്നെ അതുമായി അവർ ഇരുന്നോളും എന്ന ചിന്തയാണ് ഇതിന് പിന്നിൽ. എന്നാൽ  മകൾ കരഞ്ഞപ്പോൾ മൊബൈൽ ഫോൺ കൈയിൽ കൊടുത്ത ഒരമ്മക്ക് കിട്ടിയത് വമ്പൻ പണിയാണ്. യുഎസിലെ മസാച്യുസെറ്റ്സിലാണ് സംഭവം നടന്നത്. അമ്മയുടെ ഫോണിൽ നിന്ന് അഞ്ചുവയസുകാരി ഓർഡർ ചെയ്തത് ഏകദേശം 2.47 ലക്ഷം രൂപ വിലയുള്ള കളിപ്പാട്ടങ്ങളായിരുന്നു. ആമസോൺ ആപ്പ് വഴിയാണ് കുട്ടി കളിപ്പാട്ടങ്ങൾ ഓർഡർ ചെയ്തത്.

അമ്മക്കൊപ്പം യാത്രചെയ്യുമ്പോഴായിരുന്നു കുട്ടി ഫോണിൽ കളിച്ചത്. ലില വാരിസ്‌കോ എന്ന അഞ്ചുവയസുകാരി 10 മോട്ടോർ സൈക്കിളുകളും 10 ജോഡി  കൗ ഗേൾ ബൂട്ടുകളും ജീപ്പുമാണ് ഓർഡർ ചെയ്തത്. ഫോണിൽ കളിക്കുന്നതിനെ വന്ന ഒരു പരസ്യത്തിലാണ് കുട്ടി ക്ലിക്ക് ചെയ്തത്. ആമസോണിന്റെ ഹിസ്റ്ററി വെറുതെ നോക്കിയപ്പോഴാണ്  10 മോട്ടോർ സൈക്കിളുകളും ഒരു ജീപ്പും 10 ജോഡി കൗഗേൾ ബൂട്ടുകളും ഓർഡർ ചെയ്തിട്ടുണ്ടെന്ന് മനസിലായതെന്ന് അമ്മ ന്യൂൻസ് എൻബിസി 10 ന്യൂസിനോട് പറഞ്ഞു. ഉടൻ തന്നെ പകുതി ഓർഡറുകളും റദ്ദാക്കിയെന്നും  ന്യൂൻസ് അവകാശപ്പെട്ടു.

എന്നാൽ അഞ്ച് മോട്ടോർസൈക്കിളുകളും ജീപ്പും ഇതിനോടകം തന്നെ ആമസോൺ അയച്ചുകഴിഞ്ഞിരുന്നതായും ഇവർ പറയുന്നു. ഈ സംഭവത്തിന് പിന്നാലെ മകളെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും ന്യൂൻസ് പറഞ്ഞു.പകരം ഇത് തനിക്കൊരു പാഠമാണ്. മാതാപിതാക്കൾ പറയുന്നത് അനുസരിക്കുകയും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യുകയും ചെയ്താൽ അവളുടെ പ്രായത്തിനനുസരിച്ച ബൈക്ക് വാങ്ങിത്തരമെന്ന് അവൾക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും മാതാവ് പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News