40 ച്യൂയിംഗ് ഗം വിഴുങ്ങി; അഞ്ചു വയസുകാരന് അടിയന്തര ശസ്ത്രക്രിയ
ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ചിസൈറ്റ് ഇഹിയോനുനെക്വുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഒഹിയോയില്‍ 40 ച്യൂയിംഗ് ഗം വിഴുങ്ങിയ അഞ്ചു വയസുകാരന് അടിയന്തര ശസ്ത്രക്രിയ നടത്തി.കുട്ടിയുടെ ആമാശംയ ബ്ലോക്കായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തേണ്ടി വന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ച്യൂയിംഗ് ഗം കഴിച്ചതു മൂലം ദഹനവ്യവസ്ഥ തടസപ്പെട്ടിരുന്നു. വയറുവേദനയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ചിസൈറ്റ് ഇഹിയോനുനെക്വുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഫോഴ്‌സ്‌പ്സ് ഉപയോഗിച്ചാണ് ഡോക്ടർമാർ ഗം നീക്കം ചെയ്തത്.ച്യൂയിംഗ് ഗം ശരീരത്തിൽ ഏഴ് വർഷത്തോളം നിലനിൽക്കുമെന്ന മുന്നറിയിപ്പിനെ വിദഗ്ധര്‍ തള്ളിക്കളഞ്ഞു. “നിങ്ങൾ ഒരു കഷണം ഗം വിഴുങ്ങിയാൽ, അത് ഏകദേശം 40 മണിക്കൂർ കഴിഞ്ഞ് നിങ്ങളുടെ വിസര്‍ജ്യത്തിലൂടെ പുറത്തുവരും,” ഡയറ്റീഷ്യൻ ബെത്ത് സെർവോണി ക്ലീവ്‌ലാൻഡ് പറഞ്ഞു. എന്നാൽ പുതിന ഫ്രഷ് ച്യൂയിംഗ് ഗം കഴിക്കുന്നത് ശീലമാക്കരുതെന്നും ദഹിപ്പിക്കാൻ കഴിയാത്തതിനാൽ ഇത് കുടൽ അസ്വസ്ഥത ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾ ഇത് എല്ലാ ദിവസവും അല്ലെങ്കിൽ ഒന്നിലധികം തവണ ചെയ്താൽ, ഇത് കുടൽ തടസ്സത്തിന് കാരണമാകും,” സെർവോണി മുന്നറിയിപ്പ് നൽകി.