യുദ്ധസാഹചര്യം നേരിടാൻ ഇസ്രായേലിൽ ഐക്യ മന്ത്രിസഭ രൂപീകരിച്ചു
മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവും മുൻ പ്രതിരോധ മന്ത്രിയുമായി ബെന്നി ഗാന്റ്സും ഉൾപ്പെടുന്ന യുദ്ധകാബിനെറ്റ് രൂപീകരിക്കും
Update: 2023-10-11 20:15 GMT
ജറുസലെം: യുദ്ധസാഹചര്യം നേരിടാൻ ഇസ്രായേലിൽ ഐക്യ മന്ത്രിസഭ രൂപീകരിച്ചു. മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവും മുൻ പ്രതിരോധ മന്ത്രിയുമായി ബെന്നി ഗാന്റ്സും ഉൾപ്പെടുന്ന യുദ്ധകാബിനെറ്റ് രൂപീകരിക്കും. പ്രതിപക്ഷ നേതാവ് യെർ ലാപിഡിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മന്ത്രിസഭയിൽ സ്ഥാനം ലഭിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വലിയ വിഭാഗീയതകളും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും കൊണ്ട് വലിയ ഒറ്റപ്പെടലിലായിരുന്നു നെതന്യാഹു. എന്നാൽ ഹമാസിന്റെ ആക്രമണത്തോട് കൂടി യുദ്ധ സാഹചര്യവും യുദ്ധ ഭീതിയും വന്നതോടുകൂടിയാണ് ഇങ്ങനെയൊരു നീക്കത്തിലേക്കെത്തിയത്. രണ്ടു ദിവസത്തെ ചർച്ചക്കൊടുവിൽ ഇന്ന് രാവിലെയോടുകൂടിയാണ് ഐക്യ അടിയന്തിര മന്ത്രിസഭ രുപീകരിക്കാൻ തീരുമാനമായത്. യുദ്ധ കാര്യങ്ങൾ മാത്രമാണ് ഈ മന്ത്രിസഭ ചർച്ച ചെയ്യുക.